മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾ ഒന്നിച്ച്, വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പ ജൂൺ 27ന് തിയറ്ററുകളിൽ

മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾ ഒന്നിച്ച്,  വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പ ജൂൺ 27ന് തിയറ്ററുകളിൽ

കൊച്ചി: വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പ ജൂൺ 27ന് തിയറ്ററുകളിൽ എത്തുകയാണ്. പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. റിലീസിന് മുന്നോടിയായി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രത്തിൻറെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ. രണ്ട് മിനിറ്റും 54 സെക്കൻറുമാണ് ട്രെയിലറിൻറെ ദൈർഘ്യം. ഭക്തിക്കൊപ്പം ആക്ഷൻ സീക്വൻസുകളും ഫാന്റസിയും ഒന്നിക്കുന്ന ചിത്രമാണ് വരാനിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

കൊച്ചിയിലായിരുന്നു സിനിമയുടെ ട്രെയിലർ ലോഞ്ച് ചെയ്തത്. മോഹൻലാലും പ്രെസ് മീറ്റിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത് ആശിർവാദ് സിനിമാസാണ്.

മോഹൻലാലും പ്രഭാസും ഒന്നിച്ച് സ്‌ക്രീനിൽ വരുകയാണെങ്കിൽ തന്നെ അത് വേറെ ലെവൽ ആയിരിക്കുമെന്നാണ് ആരാധകരുടെ കമൻറുകളിൽ ഒന്ന്. ടീസർ പോലെയല്ല ട്രെയിലറെന്നും ട്രെയിലറിൽ പ്രതീക്ഷയുണ്ടെന്നും കമൻറുകളുണ്ട്.

എ.വി.എ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങ്ങിൻറെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫർ. സംഗീതം സ്റ്റീഫൻ ദേവസി, എഡിറ്റർ ആൻറണി ഗോൺസാൽവസ്.

Kannappa, starring Vishnu Manju, hits theaters on June 27th

Share Email
Top