കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ട് ഓഗസ്റ്റില്‍: താര ലേലം ജൂലൈ അഞ്ചിന്

കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ട് ഓഗസ്റ്റില്‍: താര ലേലം ജൂലൈ അഞ്ചിന്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന് ഓഗസ്റ്റില്‍ തുടക്കമാകും. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ ഏഴു വരെ ആയിരിക്കും രണ്ടാം സീസണ്‍ നടക്കുക. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയ ആവേശം നിറഞ്ഞുനില്‍ക്കുമ്പോഴാണ് രണ്ടാം സീസണെന്ന പ്രത്യേകതയുമുണ്ട്.രണ്ടാം പതിപ്പിന്റെ തുടക്കമായി നാളെ ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാന്‍ഡ്രം റോയല്‍സ് ,കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ് ,ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുടകള്‍ മീറ്റിംഗില്‍ പങ്കെടുക്കും.

നടൻ മോഹന്‍ലാല്‍ ആണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അംബാസിഡര്‍. ഫെഡറല്‍ ബാങ്ക് ആണ് ടൈറ്റില്‍ സ്‌പോണ്‍സര്‍.താരലേലം തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ജൂണ്‍ അഞ്ചിന് രാവിലെ ആരംഭിക്കും. ഒന്നാം സീസണില്‍ആറു ടീമുകളിലായി 114 താരങ്ങളായിരുന്നു മത്സരംഗത്തുണ്ടായിരുന്നത്. 168 കളിക്കാരാണ് ആദ്യ ലേലത്തിനായി രജിസ്റ്റര്‍ചെയ്തിട്ടുണ്ടായിരുന്നത്.

സച്ചിന്‍ ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്ലേഴ്‌സ് (ഏരീസ് ഗ്രൂപ്പ്) ആണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ ചാമ്പ്യന്മാര്‍. ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്.രണ്ടാം സീസണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് കൂടാതെ ഏഷ്യാനെറ്റ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടാതെ, ഒടിടി പ്ലാറ്റ്‌ഫോമായ ഫാന്‍കോഡിലും കളി തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഒരുകോടി 40 ലക്ഷം കാഴ്ചക്കാര്‍ ആയിരുന്നു കഴിഞ്ഞ സീസണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലൂടെ തത്സമയം വീക്ഷിച്ചത്.

ഏഷ്യാനെറ്റ്, ഫാന്‍കോട് എന്നിവയിലൂടെ 32 ലക്ഷത്തില്‍പ്പരം കാഴ്ചക്കാരും മത്സരങ്ങള്‍ കണ്ടു.

Kerala Cricket League Season 2 in August: Player auction on July 5

Share Email
LATEST
More Articles
Top