തങ്ങളുടെ കുട്ടികൾ സ്ക്രീനുകളിൽ എത്ര സമയം ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് പല മാതാപിതാക്കളും ഇന്ന് ആശങ്കയിലാണ് . എന്നാൽ ഈ പ്ലാറ്റ്ഫോമുകൾ കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാൻ ഒരു പുതിയ പഠനം നടന്നുകൊണ്ടിരിക്കുകയാണ്.
ജൂൺ 18-ന് പ്രസിദ്ധീകരിച്ച അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേർണലായ ജാമാ (JAMA) യിൽ വന്ന ഒരു പുതിയ പഠനത്തിന്റെ പ്രകാരം, കുട്ടികൾ സോഷ്യൽ മീഡിയ, മൊബൈൽ ഫോൺ, വീഡിയോ ഗെയിമുകൾ എന്നിവയിൽ ചെലവഴിക്കുന്ന സമയത്തിന് മാനസികാരോഗ്യപ്രശ്നങ്ങളായുള്ള ആന്തരിക ലക്ഷണങ്ങൾ (ഉദാഹരണത്തിന്: ആശങ്ക, ഉത്‌സാഹക്കുറവ്) കൂടാതെ, ബാഹ്യപ്രകടനങ്ങൾ (ഉദാഹരണത്തിന്: നിയമലംഘനം, ആക്രമണ പ്രവൃത്തികൾ) , എന്നതിന് പുറമെ ആത്മഹത്യാപ്രവണത എന്നവയായി ബന്ധം ഉണ്ടെന്നു കണ്ടെത്തി .
ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർ എത്ര സമയം ചിലവഴിക്കുന്നു എന്നതിലല്ല മറിച് അത് അവരിൽ ഒരു ആസക്തി ഉണ്ടാക്കിയോ എന്ന് അനുസരിച്ചാകും കുട്ടികളുടെ മാനസികമായ ബുദ്ധിവികാസത്തെ ബാധിക്കുക.അമേരിക്കയിലെ 4,000-ത്തിലധികം കുട്ടികളെ ഉൾപ്പെടുത്തി നാലു വർഷത്തെ കാലയളവിൽ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ, സോഷ്യൽ മീഡിയയും മൊബൈൽ ഫോണുകളും അതിയായി ഉപയോഗിക്കുന്ന കുട്ടികൾക്കും, അതുപോലെ ഉപയോഗം തുടർച്ചയായി വർധിച്ചുപോകുന്ന കുട്ടികൾക്കും, അതു കുറഞ്ഞ നിലയിൽ ഉപയോഗിക്കുന്ന കുട്ടികളേക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങ് കൂടുതൽ ആത്മഹത്യാ പ്രവണത ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന യുവാക്കളിൽ, മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. വീഡിയോ ഗെയിമുകളുടെ അതിയായ ഉപയോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മഹത്യാപ്രവണത തുടങ്ങിയവ കൂട്ടുന്നു.
ഫോൺ അഡിക്ഷൻ മറിക്കടക്കാനുള്ള വഴികൾ
ഭക്ഷണസമയത്തും രാത്രി ഉറങ്ങുന്നതിനുമുമ്പും സ്ക്രീൻ-രഹിത സമയങ്ങൾ നിശ്ചയിക്കുക. രാത്രി ഒരു നിർദിഷ്ട സമയത്തിന് ശേഷം,കിടപ്പുമുറിയിലേക്കുള്ള ഫോൺ പ്രവേശനം നിരോധിക്കുക. സമയബന്ധിത നിയന്ത്രണവും സ്‌ക്രീൻ സമയം മാറ്റിവെച്ചുകൊണ്ടുള്ള സാമൂഹിക ഇടപെടലുകൾ കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷയ്ക്കും ഗുണകരമാണ്.
നിങ്ങളുടെ കുഞ്ഞിന് സ്‌ക്രീൻ അഡിക്ഷൻ ഉണ്ടെന്നു നിങ്ങൾ കരുതുന്നുവെങ്കിൽ, പരിഹസിക്കലോ വഴക്കിടലോ അല്ല പരിഹാരം . ഈ സാങ്കേതിക ഉപകരണങ്ങൾ നമ്മെ എല്ലാവരെയും അതിലേക് അടുപ്പിക്കാനും പിടിച്ചിരുത്താനും ഉദ്ദേശിച്ചുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നോർക്കുക. കടുത്ത നിലപാടെടുക്കുന്നതിലും മുമ്പ് കുട്ടികളെ മനസ്സിലാക്കുക. ആരോഗ്യകരമായ പരിധികൾ നിശ്ചയിക്കുകയും പതിയെ പതിയെ ഉപയോഗം കുറയ്ക്കുകയുമാണ് ചെയ്യേണ്ടത്
kids use screens, parents worry about the wrong thing