വര്‍ഗീസ് പോത്താനിക്കാട്
ന്യൂയോര്‍ക്ക്: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ്ഓഫ് ആര്‍ട്സ് & സയന്‍സ് ആലുമ്നിസെലിബ്രറ്റികളുമായി മീറ്റ് & ഗ്രീറ്റ് ജൂണ്‍ 27 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം) സൂം പ്ലാറ്റുഫോമില്‍ നടത്തുന്നു. പ്രശസ്ത ചാലച്ചിത്ര പിന്നണി ഗായകനും എം.എ കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ മധു ബാലകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്യും.മാര്‍ അത്തനേഷ്യസ് കോളേജ്ഓഫ് ആര്‍ട്സ്&സയന്‍സ് ആലുമ്നിയൂസ്.എയൂടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മീറ്റിംഗില്‍ കായിക-കലാ രംഗത്തു ദേശീയ-അന്തര്‍ദേശിയ നിലയില്‍ അവാര്‍ഡ്/മെഡല്‍ ജേതാക്കളായ താരങ്ങള്‍ പങ്കെടുക്കും. അവരുമായി സംവദിക്കാനുള്ള അസുലഭ സന്ദര്‍ഭം പ്രയോജനപ്പെടുത്തണമെന്ന് അലുമ്നി ഭാരവാഹികള്‍ അറിയിക്കുന്നു.

ഒളിമ്പ്യന്എല്ദോസ് പോള്‍ (2022-ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടി, 2023-ല്‍ അര്‍ജ്ജുന അവാര്‍ഡും നേടി),ഒളിമ്പ്യന്അബ്ദുള്ള അബൂബക്കര്‍ (2022-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും , 2023 ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും നേടി), ഒളിമ്പ്യന്‍ അനില്‍ഡാ തോമസ് (2013 ഏഷ്യന്‍ ട്രാക്ക് & ഫീല്‍ഡില്‍ സ്വര്‍ണ്ണം-പൂന, 2017-ല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പും (ലണ്ടന്‍) കരസ്ഥമാക്കി), ഒളിമ്പ്യന്‍ ഗോപി ടി (2016 എസ്.എ.എഫ് ഗെയിംസില്‍ സ്വര്‍ണ്ണം നേടി), സാബു ചെറിയാന് (ഫിലിം ഫെഡറേഷന് ഓഫ് ഇന്‍ഡ്യയുടെ വൈസ് പ്രസിഡന്റ്), കമല്‍ കെ.എം (അവാര്‍ഡ് നേടിയ മലയാള സിനിമ ‘പട’യുടെ സംവിധായകന്) തുടങ്ങിയവര്‍ സൂം മീറ്റിംഗില്‍ പങ്കെടുക്കും.

മാര്‍ അത്തനേഷ്യസ് കോളേജ്ഓഫ് ആര്‍ട്സ്&സയന്‍സ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ മഞ്ചു കുര്യന്, എം.എ കോളേജ് അസോസിയേഷന് സെക്രട്ടറിയും മുന്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. വിന്നി വര്‍ഗ്ഗിസ് എന്നിവരൊപ്പം പല പുര്‍വ്വ അധ്യാപകരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സൂം മീറ്റിങ്ങില്‍ പങ്കെടുക്കും.

പുനര്‍ സംഘടിപ്പിക്കപ്പെട്ടമാര് അത്തനേഷ്യസ് കോളേജ്ഓഫ് ആര്‍ട്സ്&സയന്‍സ് ആലുമ്നി യൂസ്.എ.യുടെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ മാര്‍ച്ച് 14-ന് നടന്നു. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ താമസമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഈ ഫെല്ലോഷിപ് വിവിധ കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നു. എം.എ കോളേജിന്റെ ശ്രേയസ്സുയര്ത്തുന്ന പൂര്‍വ്വവിദ്യാര്‍ഥികളുടെ ഈ സംഗമം, പരസ്പരം പരിചയപ്പെടുന്നതിനും, പരിചയം പുതുക്കുന്നതിനും ഉള്ള അസുലഭ സന്ദര്‍ഭമായി പ്രയോജനപ്പെടുത്തണമെന്ന് അലുമ്നി ഭാരവാഹികള്‍ അറിയിക്കുന്നു.
സൂം ലിങ്ക് അലുമ്നിയുടെ വാട്ട്സ്ആപ് ഗ്രൂപ്പിലും ഫ്ളയറിലും ചേര്‍ത്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സാബു സ്കറിയ (പ്രസിഡന്റ്)-267 980 7923
ജോബി മാത്യു (സെക്രട്ടറി )-301 624 9539
ജോര്‍ജ്ജ് മാലിയില്‍ (ട്രഷറര്‍)-954 655 4500
ജിയോ ജോസഫ് (നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍)-914 552 2936
വര്‍ഗീസ് പോത്താനിക്കാട് (പി.ആര്.ഒ)-917 488 2590
Kothamangalam Mar Athanasius College of arts and science alumni