ശതാബ്ദി നിറവില്‍ കുമ്പനാട് ഹൈബ്രോണ്‍ സഭ; 100-ാം വാര്‍ഷിക സമ്മേളനം ജൂലൈ 12-ന്‌

ശതാബ്ദി നിറവില്‍ കുമ്പനാട് ഹൈബ്രോണ്‍ സഭ; 100-ാം വാര്‍ഷിക സമ്മേളനം ജൂലൈ 12-ന്‌

ബന്‍സണ്‍ തെങ്ങുംപള്ളില്‍

പത്തനംതിട്ട: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ മാതൃസഭ എന്നറിയപ്പെടുന്ന കുമ്പനാട് ഐ.പി.സി ഹെബ്രോണ്‍ ചാപ്പല്‍ 2025 ജൂലൈ 12-ന് നൂറ് വര്‍ഷങ്ങള്‍ പിന്നിടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സഭ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സുവിശേഷീകരണത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്. ദൈവഹിതമായാല്‍ ജൂലൈ 12-ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ സ്‌ത്രോത്രം ശുശ്രൂഷയും ശതാബ്ദി സമാപന സമ്മേളനവും നടത്തപ്പെടുന്നു.

പാസ്റ്റര്‍ ഡി സാംകുട്ടിയുടെ അധ്യക്ഷതയില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ. ഡോ. റ്റി വത്സന്‍ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നതും റവ. ഡോ. കെ.സി ജോണ്‍ സമര്‍പ്പണ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നതും ആണ്. മുഖ്യ സന്ദേശം പാസ്റ്റര്‍ കെ.സി തോമസും ശുശ്രൂഷകരെ ആദരിക്കല്‍ ഐ.പി.സി സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ വര്‍ഗീസും നിര്‍വഹിക്കും. ജീവകാരുണ്യ പ്രവര്‍ത്തനം ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജും സഹായവിതരണം ആന്റോ ആന്റണി എം.പിയും നിര്‍വഹിക്കും.

മുന്‍ എം.എല്‍.എയും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും സുജാത പി (കോയിപ്പുറം പഞ്ചായത്ത് പ്രസിന്റ്), പാസ്റ്റര്‍ ബ്ലസന്‍ കുഴികാല (ഐ.പി.സി കുമ്പനാട് സെന്റര്‍ സെക്രട്ടറി) എന്നിവര്‍ ആശംസകള്‍ അറിയിക്കും. സഭാ നേതാക്കള്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന സഭ അംഗങ്ങള്‍ എന്നിവരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

ഹെബ്രോണ്‍ സഭയില്‍ ശുശ്രൂഷിച്ച മുന്‍കാല പാസ്റ്റര്‍മാരെയും സഭയിലെ മുതിര്‍ന്ന വിശ്വാസികളെയും ആദരിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കുടുംബ സംഗമം നടക്കും. ഒരു വര്‍ഷം നീണ്ടു നിന്ന ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സുവിശേഷ ജീവകാരുണ്യ പദ്ധതികള്‍ നടത്തുവാന്‍ സഭയ്ക്ക് കഴിഞ്ഞു എന്ന ശതാബ്ദി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Kumbanad Hybron church: 100 year anniversary

Share Email
LATEST
Top