ഇന്ധനം തീരാറായപ്പോള്‍ ഇന്‍ഡിഗോ വിമാനത്തിന് ബെംഗളുരുവില്‍ എമര്‍ജന്‍സി ലാന്‍ഡിങ്‌

ഇന്ധനം തീരാറായപ്പോള്‍ ഇന്‍ഡിഗോ വിമാനത്തിന് ബെംഗളുരുവില്‍ എമര്‍ജന്‍സി ലാന്‍ഡിങ്‌

ബെംഗളൂരു: ഇന്ധനം തീരാറായതിനെ തുടര്‍ന്ന് ഗുവഹത്തി-ചെന്നൈ ഇന്‍ഡിഗോ വിമാനം വിമാനം ബെംഗളൂരുവില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. 168 യാത്രക്കാര്‍ ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം സമയത്ത് ചെന്നൈയില്‍ ഇറക്കാന്‍ കഴിഞ്ഞില്ല. ശേഷം ഇന്ധനം കഴിയാറായി എന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു ഇറക്കി. ഇന്ധനം കുറവായതിനെത്തുടര്‍ന്ന് പൈലറ്റ് മെയ് ഡേ സന്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

പൈലറ്റിനെയും സഹ പൈലറ്റിനെയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ചെന്നൈയില്‍ തന്നെ വിമാനമിറക്കാന്‍ പൈലറ്റ് രണ്ടാമതൊരു ശ്രമം നടത്തിയില്ല. പകരം ബെംഗളൂരുവിലേക്ക് പറക്കാന്‍ തീരുമാനിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്ത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്, എടിസി ഓണ്‍-ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളെ അറിയിച്ചു, അവര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. മെഡിക്കല്‍, ഫയര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു.

മൂന്ന് ദിവസം മുമ്പ് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി നാഗ്പൂരില്‍ ലാന്‍ഡ് ചെയ്തിരുന്നു. കൊച്ചി വിമാനത്താവളത്തിലേക്കാണ് ഭീഷണി എത്തിയത്. സ്ഥിരം ഭീഷണി സന്ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫ്‌ലൈറ്റ് നമ്പര്‍ ഉള്‍പ്പെടെ വച്ചാണ് ഇത്തവണ ഭീഷണി സന്ദേശം എത്തിയത്. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയ ശേഷം ഡല്‍ഹിയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണി. ഭീഷണി സന്ദേശം ലഭിക്കുമ്പോഴേക്ക് വിമാനം കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തിരുന്നു. ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന 157 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.

Lack of fuel indigo flight emergency landing at Bengaluru

Share Email
LATEST
More Articles
Top