കൊല്‍ക്കത്ത: ലോ കോളേജിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ ഈ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പിനാകി ബാനര്‍ജി എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത് . നാടിനെ നടുക്കിയ കൂട്ടബലാത്സംഗ കേസില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയെ കോളേജ് പരിസരത്ത് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഇന്നാണ് കൊല്‍ക്കത്ത പോലീസ് സെക്യൂരിറ്റി ഗാര്‍ഡിനെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തതിരുന്നു,.
ഈ മാസം 15 ന് സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിക്കുള്ളില്‍ വെച്ച് പെണ്‍കുട്ടി മണിക്കൂറുകളോളം ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് സംഭവം പുറംലോകമറിയുന്നത്.
24 വയസുള്ള വിദ്യാര്‍ഥിനി വൈകുന്നേരം പരീക്ഷ സംബന്ധിച്ച കാര്യം അന്വേഷിക്കാന്‍ എത്തിയപ്പോഴാണ ക്രൂരതയ്ക്ക് ഇരയായത്.
കോളജിലെത്തിയ യുവതിയെ പ്രതികള്‍ യൂണിയന്‍ റൂമില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. പ്രതികളില്‍ ഒരാള്‍ കോളജിലെ മുന്‍ വിദ്യാര്‍ഥിയാണ്. മറ്റൊരാള്‍ ഇപ്പോഴും ഈ കോളജില്‍ പഠിക്കുന്ന വ്യക്തയാണ്. ഇവരോടൊപ്പം കോളജു ജീവനാക്കാരനും പീഡനസംഘത്തിലുണ്ട്. ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ വിദ്യാര്‍ഥി നേതാവ് മനോജിത് മിശ്ര (31, ഇപ്പോള്‍ കോളജില്‍ പഠനം നടത്തുന്നസൈബ് അഹമ്മദ് (19) ,കോളജ് ജീവനക്കാരന്‍ പ്രമിത് മുഖര്‍ജീ (20) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വിദ്യാര്‍ഥിയെയും മുന്‍ വിദ്യാര്‍ഥിയേയും കൊല്‍ക്കത്തയിലെ താല്‍ബാഗാനു സമീപത്തു നിന്നാണ് പിടികൂടിയ് കോളജ് ജീവനക്കാരനെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ മൂന്നു പേരേയും നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.
Law student gang-raped in Kolkata: Protests take to the streets; one more arrested