അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ നഷ്ടം: കമ്പനിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞു വെയ്ക്കാന്‍ കോടതി നിര്‍ദേശം

അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ നഷ്ടം: കമ്പനിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞു വെയ്ക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: കൊച്ചി തീരത്ത് അറബിക്കലടില്‍ മുങ്ങിയ എംഎസ് സി എല്‍സ മൂന്ന് കപ്പലിന്റെ മാതൃകമ്പനിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവെയ്ക്കാന്‍ കോടതി നിര്‍ദേശം. എംഎസ്്‌സി മനാസ എന്ന കപ്പല്‍ തടഞ്ഞുവെയ്ക്കാനാണ് നിര്‍ദേശം. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് വിഴിഞ്ഞം തുറമുഖ അതോറിറ്റിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്കിയത്. ക്യാഷ്യു പ്രമോഷന്‍ കൗണ്‍സില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തടഞ്ഞു വെയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.അപകടത്തില്‍പ്പെട്ട കപ്പലിലെ കണ്ടെയ്‌നറില്‍ തങ്ങ്ള്‍ ഓര്‍ഡര്‍ നല്കിയ കശുവണ്ടി ഉണ്ടായിരുന്നതായും കണ്ടെയ്‌നര്‍ മുങ്ങിയതോടെ ആറു കോടി രൂപയുടെ നഷ്ടം തങ്ങള്‍ക്കുണ്ടെന്നാരോപിച്ചാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആറു കോടിരൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടു നല്കാമെന്നും ഉത്തരവില്‍ പറയുന്നു.

Share Email
Top