സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നതായി എം. സ്വരാജ്

സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നതായി എം. സ്വരാജ്

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് നിരസിക്കുന്നതായി അറിയിച്ചുകൊണ്ട് എം. സ്വരാജിന്റെ ഫേസ് ബുക് പോസ്റ്റ്. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തില്‍ നല്‍കുന്ന സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ്.

മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ പുരസ്‌കാരവിവരം അറിഞ്ഞത് വൈകിയാണെന്നും ഒരുതരത്തിലുമുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ലെന്ന നിലപാട് വളരെ മുമ്പുതന്നെ എടുത്തിട്ടുള്ളതാണെന്നും സ്വരാജ് വ്യക്തമാക്കുന്നു.

മുമ്പും പുരസ്‌കാരത്തിനായി ട്രസ്റ്റുകളും സമിതികളും പരിഗണിച്ചപ്പോള്‍ എടുത്ത അതേ നിലപാട് തുടരുന്നുവെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാര്‍ത്തയായി വന്നതുകൊണ്ടാണ് പരസ്യമായി നിലപാട് അറിയിക്കുന്നതെന്നും സ്വരാജ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍- കെ.വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അക്കാദമിയുടെ വിശിഷ്ടാംഗത്വം. അന്‍പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് വിശിഷ്ടാംഗത്വത്തിന് നല്‍കുക.

കവിത വിഭാഗത്തില്‍ അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പ് എന്ന സമാഹാരവും, നോവല്‍ വിഭാഗത്തില്‍. ജി.ആര്‍ ഇന്ദുഗോപന്റെ ആനോ എന്ന നോവലും പുരസ്‌കാരത്തിനര്‍ഹമായി.

വി. ഷിനിലാല്‍ (ചെറുകഥ ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര), ശശിധരന്‍ നടുവില്‍ നാടകം (പിത്തളശലഭം), സാഹിത്യവിമര്‍ശനം ജി. ദിലീപന്‍ (രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍) , ഹാസസാഹിത്യം നിരഞ്ജന്‍ (കേരളത്തിന്റെ മൈദാത്മകത;വറുത്തരച്ച ചരിത്രത്തോടൊപ്പം), വൈജ്ഞാനികസാഹിത്യം പി.ദീപക് (നിര്‍മിത ബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം, ജീവചരിത്രം ഡോ. കെ. രാജശേഖരന്‍ നായര്‍ (ഞാന്‍ എന്ന ഭാവം), യാത്രാവിവരണം കെ.ആര്‍ അജയന്‍ (ആരോഹണം ഹിമാലയം), വിവര്‍ത്തനം ചിഞ്ജുപ്രകാശ് (എന്റെ രാജ്യം എന്റെ ശരീരം) ബാലസാഹിത്യം ഇ.എന്‍ ഷീജ (അമ്മമണമുള്ള കനിവുകള്‍) എന്നിവര്‍ പുരസ്‌കാരത്തിനര്‍ഹരായി.

സാഹിത്യവിമര്‍ശത്തിനുള്ള കുറ്റിപ്പുഴ അവാര്‍ഡ് ഡോ.എസ്.എസ്. ശ്രീകുമാര്‍ (മലയാളസാഹിത്യ വിമര്‍ശനത്തിലെ മാര്‍ക്‌സിയന്‍ സ്വാധീനം), വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എന്‍. പിള്ള അവാര്‍ഡ് ഡോ.കെ.സി. സൗമ്യ(കഥാപ്രസംഗം കലയും സമൂഹവും), ഡോ. ടി.എസ്. ശ്യാംകുമാര്‍ (ആരുടെ രാമന്‍), ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ അവാര്‍ഡ് സലിം ഷെരീഫ് (പൂക്കാരന്‍), യുവകവിതാ അവാര്‍ഡ്ദുര്‍ഗാ പ്രസാദ് (രാത്രിയില്‍ അച്ചാങ്കര), തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം ഡോ.കെ.പി. പ്രസീദ (എഴുത്തച്ഛന്റെ കാവ്യഭാഷ) എന്നിവര്‍ അര്‍ഹരായി.

പി.കെ.എന്‍. പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം.എം. നാരായണന്‍, ടി.കെ.ഗംഗാധരന്‍, കെ.ഇ.എന്‍., മല്ലികാ യൂനിസ് എന്നിവര്‍ക്കാണ് 2024ലെ സമഗ്ര സംഭാവന പുരസ്‌കാരങ്ങള്‍.

M. Swaraj Declines Sahithya Academy Award

Share Email
LATEST
More Articles
Top