നിയോഗങ്ങള്‍ വിസ്മരിക്കുന്നവര്‍ ദൈവത്തില്‍ നിന്ന് അകന്നുപോകുന്നു: റവ റോബിന്‍ വര്‍ഗീസ്‌

നിയോഗങ്ങള്‍ വിസ്മരിക്കുന്നവര്‍ ദൈവത്തില്‍ നിന്ന് അകന്നുപോകുന്നു: റവ റോബിന്‍ വര്‍ഗീസ്‌

പി.പി ചെറിയാന്‍

ഡാളസ്: ക്രിസ്തുവിനു വേണ്ടി ജീവിതം സമര്‍പ്പിക്കപ്പെട്ടവരാണ് ഒരോരുത്തരുമെന്നു അവകാശപ്പെടുമ്പോഴും നമ്മില്‍ ഭരമേല്പിക്കപെട്ട നിയോഗം എന്താണെന്ന് തിരിച്ചറിയാതെ ആത്മീയ മണ്ഡലത്തില്‍ നിന്നും ഒളിച്ചോടുന്നവരാണ് എന്ന യാഥാര്‍ഥ്യം വിസ്മരിക്കാവുന്നതല്ല . ഇങ്ങനെ ഒളിച്ചോടുന്നവര്‍ ശിക്ഷാവിധിയില്‍ അകപ്പെടുമെന്ന് നോഹയുടെ ജീവിതത്തെ ആസ്പദമാക്കി റവ റോബിന്‍ വര്‍ഗീസ് ഓര്‍മിപ്പിച്ചു. മാര്‍ത്തോമ നോര്‍ത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണല്‍ സന്നദ്ധ സുവിശേഷക സംഘം സൂം വഴി സംഘടിപ്പിച്ച ‘അറ്റ് ദി ക്രോസ്’ പ്രാര്‍ത്ഥന സമ്മേളനത്തില്‍ മുഖ്യ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ദൈവിക കല്പന ലംഘിച്ചു യാത്ര തിരിച്ച യോനയുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടി ദുരന്തവും എന്നാല്‍ താന്‍ ചെയ്തു പോയ തെറ്റുകള്‍ മനസ്സിലാക്കി ദൈവസന്നിധിയില്‍ ഏറ്റുപറഞ്ഞ് വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരുവാന്‍ ദൈവം യോനാക് അവസരം നല്‍കിയെന്നും അച്ചന്‍ വിശദീകരിച്ചു. വ്യത്യസ്ത ജീവിതാ വസ്ഥകളില്‍ താന്‍ എവിടെയായിരുന്നു എന്നുള്ള തിരിച്ചറിവ് വിശ്വാസിക്കു ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അച്ചന്‍ ചൂണ്ടിക്കാട്ടി.

സമ്മേളനത്തില്‍ റവ. എബ്രഹാം വി സാംസണ്‍ അധ്യക്ഷത (വികാരി, ഫാര്‍മേഴ്സ് എംടിസി) വഹിച്ചു.ഉമ്മന്‍ അച്ചന്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. മോന്‍സി വര്‍ഗീസ് (ഡാളസ് സെഹിയോന്‍ എംടിസി, പ്ലാനോ) ഗാനം ആലപിച്ചു. മിസ്സിസ് ഷേര്‍ലി സിലാസ് (ട്രഷറര്‍ SWRMTVEA) സ്വാഗതം പറഞ്ഞു മിസ്റ്റര്‍ മാത്യു ലൂക്കോസ് (ഡാളസ് സെഹിയോന്‍ എംടിസി, പ്ലാനോ) മിസ്സിസ് ആലിയമ്മ ഇടിക്കുള (ഡാളസ് സെഹിയോന്‍ എംടിസി, പ്ലാനോ) എന്നിവര്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി

പാരിഷ് മിഷന്‍ സെക്രട്ടറിമാര്‍, റോബി ചേലങ്കരി ,സാം അലക്‌സ് ഷിര്‍ലി സിലാസ് എന്നിവര്‍ സമ്മേളനത്തിന് നേത്ര്വത്വം നല്‍കി മിസ്റ്റര്‍ സാം അലക്‌സ് (വൈസ് പ്രസിഡന്റ് SWRMTVEA)) നന്ദി പറഞ്ഞു റവ ജോസഫ് ചാക്കോ അച്ചന്റെ സമാപന പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം പ്രാര്‍ത്ഥന സമ്മേളനം സമാപിച്ചു.

Malankara North America bhadrasanam south west region prayer meeting

Share Email
LATEST
Top