അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട സ്വദേശിനിയായ മലയാളി നേഴ്‌സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായര്‍ (39) ആണ് ദാരുണമായി മരിച്ചത്. ഒമാനില്‍ നേഴ്‌സായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിതയ്ക്ക് അടുത്തിടെ യു.കെയില്‍ നേഴ്‌സായി ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്ക് പോകാനായാണ് രഞ്ജിത ഇന്നലെ കൊച്ചിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നു വീണത്. അപകടത്തില്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് മലയാളി നേഴ്‌സിന്റെ മരണവാര്‍ത്തയും സ്ഥിരീകരിച്ചത്.
Malayalee nurse died in Ahamadabad plane crash