വടക്കേ അമേരിക്കന്‍ പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകനെ രക്ഷപെടുത്തി

വടക്കേ അമേരിക്കന്‍ പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകനെ രക്ഷപെടുത്തി

ന്യൂയോര്‍ക്ക്: വടക്കേ ഇന്ത്യയിലെ പര്‍വതത്തില്‍ കുടുങ്ങിയ മലയാളി  പര്‍വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെ രക്ഷപെടുത്തി. ഇദ്ദേഹത്തെ പര്‍വതത്തില്‍ നിന്നും രക്ഷപെടുത്തിയതായി അലാസ്‌ക ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.
വടക്കേ അമേരിക്കയിലെ ദെനാലി പര്‍വതത്തിലാണ് കേരളത്തിലെ പന്തളം സ്വദേശിയായ ഷെയ്ക് ഹസന്‍ ഖാനും സഹ യാത്രികനായ തമിഴ്‌നാട് സ്വദേശിയും കുടുങ്ങിയത്. ഇരുവരേയും  പ്രത്യേക ദൗത്യ സംഘം ബേസ് ക്യാമ്പിലെത്തിച്ചതായി അധികൃതര്‍ അറിയിച്ചു.


പന്തളം പുഴിയ്ക്കാട് കൂട്ടം വെട്ടിയില്‍ ഷെയ്ഖ് ഹസന്‍ ഖാനാണ് കൊടുങ്കാറ്റിനെ തുടർന്ന് പര്‍വതത്തില്‍ കുടുങ്ങിയത്. ശക്തമായ കാറ്റ് വീശുകയാണെന്നും കൈവശമുള്ള  ഭക്ഷണം  തീരാറായെന്നും ഷെയ്ഖ് ഹസന്‍ ഖാന്‍ കഴിഞ്ഞദിവസം സാറ്റലൈറ്റ് ഫോണിലൂടെ സന്ദേശം നല്കിയിരുന്നു.എവറസ്റ്റ് ഉള്‍പ്പെട കീഴടക്കിയിട്ടുണ്ട്. ഷെയ്ക് ഹസന്‍ ഖാന്‍ സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പില്‍ സെക്ഷന്‍ ഓഫിസറാണ്.
ഓപറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസന്‍ ഖാന്‍ പര്‍വതത്തില്‍ കുടുങ്ങിയത്.

Malayali climber trapped on North American mountain rescued
Share Email
Top