തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്വതാരോഹകന് സുരക്ഷിതന്‍. ഇയാള്‍ സുരക്ഷിതനെന്ന സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പ് ജീവനക്കാരനായ ഷെയ്ഖ് ഹസനാണ് താന്‍ അമേരിക്കയിലെ മൗണ്ട് ഡെനാലിയില്‍ പര്‍വതത്തില്‍ കുടുങ്ങിയതായി കാട്ടി സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസം സഹായ അഭ്യര്‍ഥന നടത്തിത്. ഇന്ന് ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ താന്‍ സുരക്ഷിതനെന്നു ഷെയ്ഖ് ഹസന് വ്യക്തമാക്കി. ഇതോടെ ഒരു ദിവസം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായി.
നോര്‍ത്ത് അമേരിക്കയിലെ നോര്‍ത്ത് മൗണ്ട് ഡെനാലിയില്‍ കൊടുങ്കാറ്റ് അടിച്ചപ്പോഴാണ് ഷെയ്ഖ് ഹസന് കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്ന് 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്. കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഇന്നലെ ഹസന് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഓപ്പറേഷന് സിന്ദൂറിന് ആദരമര്‍പ്പിച്ചുള്ള ബാനര്‍ മൗണ്ട് ഡെനാലി മലമുകളില്‍ സ്ഥാപിക്കാനായിരുന്നു ഹസന്റെ യാത്ര.
പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ എം.എ.അലി അഹമ്മദ് ഖാന്റെയും ജെ.ഷാഹിദയുടെയും മകനായ ഹസന് സെക്രട്ടേറിയറ്റില്‍ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസറാണ്. 2022ലാണ് എവറസ്റ്റ് കീഴടക്കിയത്. ഏഴ് ഭൂഖണ്ഡങ്ങളിലേയും ഏഴു വലിയ കൊടുമുടികളും അദ്ദേഹം കീഴടക്കിയിട്ടുണ്ട്
Malayali mountaineer trapped on North American mountain safe