കോട്ടയം: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു.ജർമനിയിൽ നഴ്സിംഗ് പഠനത്തിനു പോയ ഏറ്റുമാനൂർ സ്വദേശിയായ വിദ്യാർഥി മരിച്ചതായാണ് വീട്ടുകാർക്കു സന്ദേശം ലഭിച്ചത്.
ഏറ്റുമാനൂർ കാണക്കാരി കാട്ടാത്തിയേൽ റോയിയുടെ മകൻ അമൽ റോയി (ജോപ്പൻ- 22) മരിച്ചെന്നാണ് ഏജൻസി അധികൃതർ വീട്ടുകാരെ അറിയിച്ചത്.സംഭവത്തിന്റെ നിജസ്‌ഥിതി കണ്ടെത്തണമെന്നാവശ്യപ്പെട്ടു വീട്ടുകാർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.
8 മാസം മുൻപാണ് അമൽ ജർമനിയിലേക്കു പോയത്. ഞായറാഴ്ച്ച ഉച്ചയ്ക്കും വൈകുന്നേരവും വീട്ടിലേക്കു വിളിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടതായി കോളജ് അധികൃർ ബന്ധുക്കളെ അറിയിച്ചത്.തുടർന്ന് ഏജൻസിയെയും കോളജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും കാരണങ്ങളൊന്നും പറഞ്ഞില്ലെന്നു വീട്ടുകാർ ആരോപിക്കുന്നു. ഇതേസമയം, യുവാവ് ആത്മഹത്യ ചെയ്തതായാണു വിവരം ലഭിച്ചതെന്നും ജർമൻ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അറിയാൻ സാധിച്ചെന്നും ഏറ്റുമാനൂർ പൊലീസ് പറഞ്ഞു.
Malayali Student Found Dead in Germany.