swayamvara
pulimoottil

ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയില്‍ മലയാളി യുവാവ് മരിച്ചു

ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയില്‍ മലയാളി യുവാവ് മരിച്ചു
Share Email

ലണ്ടൻ: ബ്രിട്ടണില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി യുവാവ് കസ്റ്റഡിയില്‍ വച്ച് മരണപ്പെട്ടു. മരണത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍.
കൊച്ചി മണീട് സ്വദേശിയും യുകെയില്‍ നഴ്‌സായി ജോലി ചെയ്യുകയുമായിരുന്ന   മണീട് ഗവ. എല്‍പി സ്‌കൂളിനു സമീപം കുന്നത്തു കളപ്പുരയില്‍ ജോണിന്റെയും മോളിയുടെയും മകന്‍ എല്‍ദോസാണു (34) മരിച്ചത്. ഇംഗ്ലണ്ടിലെ ബെയിംഗ സ്റ്റോക്കിലാണു സംഭവം.

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നു എല്‍ദോസ് നാളുകളായി പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണ് വിവരം. എല്‍ദോസിന്റെ യുകെയിലുള്ള മാതൃസഹോദര ഭാര്യ സ്മിതയും മകനും സ്റ്റേഷനിലെത്തി കണ്ടിരുന്നു. ഫോണും എടിഎം കാര്‍ഡും എല്‍ദോസ് ഇവര്‍ക്കു കൈമാറിയിരുന്നു. പിന്നാലെ ഇവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇതിനു ശേഷം ബര്‍മിംഗഹാമില്‍ സ്മിതയും മകനും താമസിക്കുന്ന വീട്ടില്‍ പോലീസ് അന്വേഷിച്ച് എത്തിയിരുന്നുവത്രേ. കഴിഞ്ഞ 27നുവൈകിട്ടു നാട്ടിലെ ഫോണില്‍ വിളിച്ചു എല്‍ദോസ് മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ സ്മിതയും ബന്ധുവും യുകെയിലേക്കു തിരിച്ചിട്ടുണ്ട്. നാളെ ഓക്സ്ഫഡില്‍ പോസ്റ്റ്മോര്‍ട്ടം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു ശ്രമം ആരംഭിച്ചിട്ടുണ്ട്

Share Email
LATEST excelnclexrn
More Articles
Top