കാലിഫോര്‍ണിയ: ലോസ് ഏഞ്ചല്‍സിലെ പ്രതിഷേധം അടിച്ചമര്‍ത്താനായി മറീനുകളെ വിന്യസിച്ചതിനെതിരേ രൂക്ഷ വിമര്‍ശനം. യുദ്ധ മേഖലയില്‍ ഉള്‍പ്പെടെ വിന്യസിക്കുന്ന മറീനുകള്‍ക്ക് സാധാരണ ജനങ്ങളുമായി ഇടപഴകാന്‍ വേണ്ട പരിശീലനങ്ങള്‍ അല്ല ലഭിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള നൂറുകണക്കിന് മറീനുകള്‍ ലോസ് ഏഞ്ചല്‍സിലെ സമര പരിപാടികള്‍ നിയന്ത്രിക്കാനായി ഇറങ്ങുമ്പോള്‍ അവര്‍ പൊതുജനങ്ങളോട് ഏതു രീതിയിലാവും പെരുമാറുക എന്ന ചോദ്യമാണ് വിമര്‍ശകര്‍ മുന്നോട്ടു വെയ്ക്കുന്നത്.
മറീനുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഫെഡറല്‍ സൈനീകരെയാണ് ഇപ്പോള്‍ ലോസ് ഏഞ്ചല്‍സില്‍ ട്രംപ് ഭരണകൂടം വിന്യസിച്ചിട്ടുള്ളത്.
പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന സാധാരണ ജനങ്ങളോടും കുട്ടികളോടും ഈ സൈനീകര്‍ ഏതു നിലയില്‍ പെരുമാറുമെന്ന കാര്യത്തില്‍ വ്യക്തയില്ല. മറീനുകളെ വിന്യസിച്ചതിലുള്ള ആശങ്കകള്‍ വ്യക്തമാക്കി കാലിഫോര്‍ണിയ ഗവര്‍ണര്‍ കോടതിയെ സമീപിച്ചിരുന്നു.
കോടതി വിഷയം പരിഗണിച്ചപ്പോള്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കും, ഐസിഇ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കുന്നതിനുമാണ് സൈനീകരെ വിന്യസിച്ചതെന്നായിരുന്നു മറുപടി. നിലവിലുള്‌ല പോസെ കമ്മിറ്റസ് ആക്ട് അനുസരിച്ച്, ഫെഡറല്‍ സൈനികര്‍ക്ക് ആഭ്യന്തര നിയമപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ അനുമതിയില്ലെന്നും ഈ ആക്ട് കാറ്റില്‍പ്പറത്തുന്ന സമീപനമാണ് ട്രംപ് ഭരണകൂടം നടപ്പാക്കുന്നചെനന്ും കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ടാ കോടതിയില്‍ വ്യക്തമാക്കി.’ഫെഡറല്‍ സൈനികര്‍ പൊതുജനത്തെ തടയാനും പരിശോധിക്കാനും സാധ്യതയുണ്ട്.
ഇത് നിയമലംഘനമാണ്’ ഹര്‍ജിയില്‍ പറയുന്നു.മറീനുകളുടെ വിന്യാസത്തെ കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചില്ലെന്നു ലോസ് ഏഞ്ചലസ് പോലീസ് ചീഫ് ജിം മക്ഡൊണല്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും.
Los angels marine deployed