Caritas hospital

സൗത്ത് ഡാളസിലെ ലെൻവേ സ്ട്രീറ്റിൽ വെടിവയ്പ്: 7 പേർക്ക് പരുക്കേറ്റു, 2 പേരുടെ നില ഗുരുതരം

സൗത്ത് ഡാളസിലെ ലെൻവേ സ്ട്രീറ്റിൽ വെടിവയ്പ്: 7 പേർക്ക് പരുക്കേറ്റു, 2 പേരുടെ നില ഗുരുതരം

പി പി ചെറിയാൻ

ഡാളസ് : വ്യാഴാഴ്ച രാത്രി സൗത്ത് ഡാളസിൽ  നടന്ന വെടിവയ്പിൽ ഏഴ് പേർക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച  രാത്രി 8 മണിയോടെ ലെൻവേ സ്ട്രീറ്റിലെ 2700 ബ്ലോക്കിലാണ് വെടിവയ്പ് ഉണ്ടായത്. ഒരു അടിപിടിയെ തുടർന്ന് ആരോ ഒരാൾ ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. പരുക്കേറ്റവരുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തെ തുടർന്ന് മോംസ് ഡിമാൻഡ് ആക്ഷൻ വളണ്ടിയർ ഡാളസ് പോലീസ് ആസ്ഥാനത്തിന് പുറത്ത്  പ്രതിഷേധിച്ചു . തങ്ങളുടെ അയൽപക്കങ്ങളിലെ തോക്ക് അക്രമം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Mass shooting at Dallas

Share Email
LATEST excelnclexrn
More Articles
Top