യൂറോപ്പില്‍ നിന്നെത്തിയ വിമാനത്തില്‍ നിന്നു വന്‍ മയക്കുമരുന്നു വേട്ട

യൂറോപ്പില്‍ നിന്നെത്തിയ വിമാനത്തില്‍ നിന്നു വന്‍ മയക്കുമരുന്നു വേട്ട

കുവൈത്ത് സിറ്റി: യൂറോപ്യന്‍ രാജ്യത്തു നിന്നുമെത്തിയ എയര്‍ കാര്‍ഗോയില്‍ നിന്നും വന്‍ മയക്കുമരുന്നു ശേഖരം കുവൈറ്റില്‍ പിടികൂടി. 50 കിലോയിലധികം വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

33 കിലോഗ്രാം ഹാഷിഷും 17 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു. എന്നാല്‍ ഏതു യൂറോപ്യന്‍ രാജ്യത്തു നിന്നാണ് ഈമക്കുമരുന്ന് എത്തിയതെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബാഗുകളില്‍ സംശയം തോന്നുകയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. ആവശ്യമായ കസ്റ്റംസ് നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും, പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറുകയും ചെയ്തതായി കസ്റ്റംസ് വ്യക്തമാക്കി.

Share Email
Top