കോഴിക്കോട് ചരക്കു കപ്പലിനു വന്‍ തീപിടുത്തം, 50 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു

കോഴിക്കോട് ചരക്കു കപ്പലിനു വന്‍ തീപിടുത്തം, 50 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു

കോഴിക്കോട്:  കോഴിക്കോട് തീരത്ത് ചരക്കു കപ്പലിന് തീപിടുത്തം. മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കു കപ്പലിനാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. ബേപ്പൂരില്‍ നിന്നും 45 നോട്ടിക്കല്‍ മൈലില്‍ അകലെയാണ് അപകടം. കൊളംബോയില്‍ നിന്ന് എത്തിയ കപ്പലിലാണ് തീപിടുത്തം ഉണ്ടായത്.

നേവിയും കോസ്റ്റ് ഗാര്‍ഡും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. 40 ഓളം ജീവനക്കാരാണ് കപ്പലിലുള്ളത്. തീപിടുത്തത്തിന്റെ കൂടുതല്‍ വ്യാപ്തി വെളിവായിട്ടില്ല. വാന്‍ഹായ് 503 എന്ന സിംഗപ്പൂര്‍  ചരക്കു കപ്പലിനാണ് തീ പിടിച്ചത്. നിരവധി കണ്ടെ്‌നറുകള്‍ കടിലേക്ക് പതിച്ചതായാണ് പ്രാഥമീക വിവരങ്ങള്‍. 18 കപ്പല്‍ ജീവനക്കാര്‍ കടലിലേക്ക് ചാടിയതായാണ് വിവരം. തകപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തിനായി പുറപ്പെട്ടു. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് അടുത്തായാണ് അപകടം.

Massive fire breaks out on cargo ship in Kozhikode

Share Email
LATEST
More Articles
Top