മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സ്വപ്‌ന തുല്യ സമ്മാനമായി ലയണ്‍ മെസി ഇന്ത്യയിലേക്ക്. ഡിസംബറില്‍ ഇന്ത്യയിലെ മൂന്നു നഗരങ്ങളില്‍ നടക്കുന്ന ഗോട്ട് സെലിബ്രിറ്റി മാച്ചില്‍ പങ്കെടുക്കുന്നതിനായാണ് മെസി ഡിസംബറില്‍ ഇന്ത്യയിലെത്തുന്നത്.
മുംബൈ,കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയിലെത്തുന്ന മെസിക്ക് കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സിലാണ് വരവേല്പ് നല്കാന്‍ ലക്ഷ്യമിടുന്നത്. ഇവിടെ നടക്കുന്ന ചടങ്ങില്‍ മെസി പുതു തലമുറയ്ക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ക്ലിനിക്കും വര്‍ക്ക്‌ഷോപ്പും ഉദ്ഘാടനം ചെയ്യം. ഗോട്ട് കപ്പ് സെലിബ്രിറ്റി മത്സരവും ഈഡന്‍ ഗാര്‍ഡനില്‍ നടക്കും.
തുടര്‍ന്ന് ഡല്‍ഹിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച്ചയും നടത്തുമെന്നാണ് അറിയുന്നത്. .ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലോ ഫിറോസ് ഷാ കോട്ട്‌ല ഗ്രൗണ്ടിലോ ആവും ഡല്‍ഹിയിലെ സെലിബ്രിറ്റി മാച്ച്.
മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടല്‍ക്കറുമായു കൂടിക്കാഴ്ച്ച നടത്തും. രണ്ടു നഗരങ്ങളിലും പുതിയ തലമുറയുമായി ബന്ധപ്പെട്ട് ഫുട്ബോള്‍ വര്‍ക്ക്ഷോപ്പുകളും ഗ്രാസ്‌റൂട്ട് പദ്ധതികളും നടത്തപ്പെടും.ഇതിനു മുമ്പ് 2011 സെപ്റ്റംബര്‍ലാണ് ആദ്യമായി മെസി ഇന്ത്യയില്‍ കളിച്ചത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരായ സൗഹൃദമാച്ചായിരുന്നു അത്. അന്ന് അര്‍ജന്റീന 1-0ന് ജയിച്ചിരുന്നു.
Messi to visit India in December: Friendly matches in Delhi, Kolkata and Mumbai