swayamvara
pulimoottil

മിനസോട്ടയിലെ ഡെമോക്രാറ്റ് നേതാവ് മെലീസ ഹോര്‍ട്മനും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു, അക്രമി വാന്‍സ് ലൂഥര്‍ ബോള്‍ട്ടറിനായി തിരച്ചിൽ ശക്തമാക്കി FBI

മിനസോട്ടയിലെ ഡെമോക്രാറ്റ് നേതാവ് മെലീസ ഹോര്‍ട്മനും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു, അക്രമി വാന്‍സ് ലൂഥര്‍ ബോള്‍ട്ടറിനായി തിരച്ചിൽ ശക്തമാക്കി FBI

മിനസോട്ട: യുഎസിലെ മിനസോട്ട സംസ്ഥാനത്തെ ഡെമോക്രാറ്റ് നേതാവും ഭര്‍ത്താവും വെടിയേറ്റ് മരിച്ചു. സംസ്ഥാന ജനപ്രതിനിധിസഭാംഗവും മുന്‍ സ്പീക്കറുമായ ഡെമോക്രാറ്റ് നേതാവ് മെലീസ ഹോര്‍ട്മനും ഭര്‍ത്താവ് മാര്‍ക് ഹോര്‍ട്മനുമാണ് പൊലീസ് വേഷത്തിലെത്തിയ അക്രമിയുടെ വെടിയേറ്റു മരിച്ചത്. അക്രമി വീട്ടില്‍ക്കയറിയാണ് വെടിയുതിര്‍ത്തത്. അക്രമി 57 കാരനായ വാന്‍സ് ലൂഥര്‍ ബോള്‍ട്ടറിന്റെ ചിത്രങ്ങള്‍ എഫ്ബിഐ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികവും എഫ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, സംസ്ഥാന സെനറ്റംഗമായ ഡെമോക്രാറ്റ് നേതാവ് ജോണ്‍ ഹോഫ്മന്റെ വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെയും ഭാര്യയേയും വെടിവെച്ചു. ഹോഫ്മനും ഭാര്യയ്ക്കും ഗുരുതര പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഹോര്‍ട്മന്റെയും (55) ഹോഫ്മന്റെയും (60) വീടുകളിലെത്തി കതകില്‍ മുട്ടിവിളിച്ചെന്നും, നേതാക്കളും കുടുംബവും പുറത്തെത്തിയതോടെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് വിവരം. ചാംപ്ലിനില്‍ പുലര്‍ച്ചെ 2ന് ഹോഫ്മനും ഭാര്യയ്ക്കും വെടിയേറ്റതറിഞ്ഞത്തിയ പൊലീസ് സമീപത്തെ ഹോര്‍ട്മന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അവിടെ കൊലപാതകം നടത്തിയ പുറത്തിറങ്ങിയ അക്രമിയെ കണ്ടത്. പൊലീസിനു നേരെ വെടിയുതിര്‍ത്ത് ഇയാള്‍ രക്ഷപെടുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അക്രമി വാന്‍സ് ലൂഥര്‍ ബോള്‍ട്ടറിന് സുവിശേഷ ശുശ്രൂഷയുമായി ബന്ധമുണ്ടെന്നും ഗാസ മുനമ്പിലും ആഫ്രിക്കയിലും പരിചയസമ്പന്നനായ ഒരു സുരക്ഷാ വിദഗ്ദ്ധനാണെന്നും സൂചനയുണ്ട്.

Minnesota Democratic leader Melissa Hortman and her husband shot dead by assailant

Share Email
LATEST excelnclexrn
More Articles
Top