മിനസോട്ടയിൽ അസംബ്ലി വുമൺ മെലിസ ഹോർട്ട്മാനും ഭർത്താവ് മാർക്കും വെടിയേറ്റ് മരിച്ചു, സെനറ്റർക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

മിനസോട്ടയിൽ അസംബ്ലി വുമൺ മെലിസ ഹോർട്ട്മാനും ഭർത്താവ് മാർക്കും വെടിയേറ്റ് മരിച്ചു, സെനറ്റർക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

മിനസോട്ട: മിനസോട്ടയിൽ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോർട്ട്മാനും ഭർത്താവ് മാർക്ക് ഹോർട്ട്മാനുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. യുഎസ് പ്രസിഡൻറ് ട്രംപിനെതിരെ ജനരോഷം തിരിച്ചുവിടാനുള്ള രാഷ്ട്രീയ നീക്കമായാണ് ഈ ആക്രമണത്തെ കാണുന്നത്.

ഇവരെ കൂടാതെ ഡെമോക്രാറ്റായ സ്‌റ്റേറ്റ് സെനറ്ററായ ജോൺ ഹോഫ്മാനും ഭാര്യക്കും ആക്രമണത്തിൽ വെടിയേറ്റിട്ടുണ്ട്. ഇവർ ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ഇരുവരും ശസ്ത്രക്രിയയ്ക്ക് വിധേയരായതായി മിനസോട്ട ഗവർണർ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനായി വേഷംമാറി എത്തിയ തോക്കുധാരിയാണ് ആക്രമണം നടത്തിയത്.

ഡമോക്രാറ്റ് ജനപ്രതിനിധികളാണ് ആക്രമിക്കപ്പെട്ടതെന്നതിനാൽ ആക്രമണം രാഷ്ട്രീയപ്രേരിതമാണെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, കൊലയാളി പൊലീസ് വേഷം കെട്ടിയതും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്നും സൂചനകളുണ്ട്. കാരണം ട്രംപ് ഭരണകൂടത്തിനെതിരെ ഡമോക്രാറ്റുകളുടെയും സഖ്യശക്തികളുടെയും രോഷം തിരിച്ചുവിടുകയായിരുന്നു കൊലയാളിയും ശ്രമം എന്ന് കരുതപ്പെടുന്നു.

കൊലയാളിയുടെ ഹിറ്റ് ലിസ്റ്റിൽ ഇൽഹാൻ ഒമർ ഉൾപ്പെടെയുള്ള ചില ഡമോക്രാറ്റ് ജനപ്രതിനിധികളുടെ പേരുകളും ഉണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. പണ്ട് ജമ്മുകശ്മീർ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രാഷ്ട്രീയ പ്രശ്‌നമാണെന്ന് പ്രഖ്യാപിച്ച ഡമോക്രാറ്റ് സെനറ്റർ ആണ് ഇൽഹാൻ ഒമർ. ജമ്മുകശ്മീരിന് പ്രത്യേക പദവി പിൻവലിച്ച മോദി സർക്കാർ നടപടികളെ ശക്തമായി എതിർത്ത സെനറ്റർ ആയിരുന്നു ഇൽഹാൻ ഒമർ.

സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ചൂണ്ടികാട്ടി മിനസോട്ട ഗവർണർ ടിം വാൾസ് രംഗത്തെത്തി. കൊല്ലപ്പെട്ട മിനസോട്ട ജനപ്രതിനിധി സഭയുടെ മുൻ സ്പീക്കറായിരുന്ന മെലിസ ഹോർട്ട്മാൻ.

ട്രംപിനെതിരെ ഏകാധിപത്യപ്രവണത ആരോപിച്ച് രാജാവ് വേണ്ട (നോ കിംഗ്) എന്ന പേരിൽ ഡമോക്രാറ്റുകളും പലസ്തീൻ അനുകൂലികളും ചേർന്ന് അമേരിക്കയിലുടനീളം പ്രതിഷേധപ്രകടനം നടത്താൻ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഈ അപായം കാരണം മിനസോട്ടയിലെ പ്രകടനം മാറ്റിവെച്ചു. പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ലോസ് ഏഞ്ചൽസ് ഉൾപ്പെടെ മറ്റ് പല അമേരിക്കൻ നഗരങ്ങളിലും ട്രംപ് വിരുദ്ധ പ്രകടനങ്ങൾ നടന്നിരുന്നു.

പൊതുവേ ട്രംപ് പലസ്തീൻ അനുകൂലികളായ വിദ്യാർത്ഥികളെ നാടുകടത്തിയതുൾപ്പെടെയും അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്നും പുറന്തള്ളുന്നതും വലിയ രാഷ്ട്രീയകോളിളക്കം സൃഷ്ടിക്കുകയാണ്. ഡമോക്രാറ്റ് പാർട്ടിക്കാർ ഈ വിഷയത്തിൽ ട്രംപിനെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്.

Assemblywoman Melissa Hortman and husband 
Mark Hortman shot dead in Minnesota

Share Email
Top