ട്രംപുമായി ഫോണില്‍ സംസാരിച്ച് മോദി; ഇന്ത്യ-പാക്ക് തര്‍ക്കത്തില്‍ മധ്യസ്ഥത വേണ്ട

ട്രംപുമായി  ഫോണില്‍ സംസാരിച്ച് മോദി; ഇന്ത്യ-പാക്ക് തര്‍ക്കത്തില്‍ മധ്യസ്ഥത വേണ്ട

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-പാക്ക് തര്‍ക്കം പരിഹരിക്കുന്നതിന് ആരുടെയും മധ്യസ്ഥത വേണ്ടെന്ന് പ്രധാനമന്ത്രി ട്രംപുമായുള്ള സംസാരത്തില്‍ മുന്നോട്ടുവച്ചു. 35 മിനിറ്റ് നീണ്ടുനിന്ന ടെലഫോണ്‍ സംസാരമാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ നടത്തിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ധൂര്‍ പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചതോടെയാണ് ഇന്ത്യ നിര്‍ത്തിയത്. പാക്കിസ്ഥാന് തക്കതായ മറുപടി നല്കാന്‍ ഇന്ത്യക്ക് സാധിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജി-7 യോഗത്തില്‍ പങ്കെടുക്കാ നായി കാനഡയിലെത്തുമ്പോള്‍ ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്താനായിരുന്നു പ്രധാനമന്ത്രിയുടെ നീക്കമുണ്ടായിരുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് നേരത്തേ വാഷിംഗ്ടണിലേക്ക് മടങ്ങിയതിനാല്‍ നേരിട്ടുള്ള കൂടിക്കാഴ്ച്ച സാധ്യമായില്ല.

ഇതേ തുടര്‍ന്നാണ് ടെലഫോണ്‍ സംഭാഷണം നടത്തിയത്. സംഭാഷണത്തില്‍ ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Modi speaks to Trump over phone

Share Email
LATEST
More Articles
Top