മലയാള സിനിമ ആരാധകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന മോഹൻലാൽസത്യൻ അന്തിക്കാട് ചിത്രമാണ് ‘ഹൃദയപൂർവ്വം’. മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ തന്ന ഹിറ്റ് കോമ്പോ കൂടിയാണിത്. ഏറെകാലത്തിന് ശേഷം താടി ട്രിം ചെയ്!ത് സ്റ്റൈലൻ ലുക്കിലാണ് മോഹൻലാൽ ഹൃദയപൂർവത്തിലുള്ളത്. ഇപ്പോഴിതാ സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം സിനിമ തിയേറ്ററുകളിലേക്ക് എത്തുന്ന തീയതിയെ കുറിച്ച് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.
ഓഗസ്റ്റ് 28നായിരിക്കും സിനിമ തിയേറ്ററുകളിലെത്തുകയെന്നാണ് റിപ്പോർട്ട്. സിനിമ ഓണം റിലീസായി ആകും എത്തുക എന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
ഹൃദയപൂർവം എങ്ങനെയുള്ള ചിത്രമായിരിക്കുമെന്നതിനെ കുറിച്ച് സത്യൻ അന്തിക്കാട് നേരത്തെ തന്നെ സംസാരിച്ചിരുന്നു. ചിത്രം പാൻ ഇന്ത്യൻ ഒന്നുമല്ലെന്നും,ജീവിതഗന്ധിയായ ഒരു കഥയായിരിക്കുമെന്നും മോഹൻലാലിനെ നായകനാക്കിയാണ് ആലോചിക്കുന്നതെന്നും നേര് എന്ന സിനിമയുടെ വിജയമാണ് മാതൃകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന മോഹൻലാൽ ചിത്രമായിരിക്കും ഹൃദയപൂർവമെന്നാണ് പ്രതീക്ഷ. സന്ദീപ് ബാലകൃഷ്!ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുക. ചിത്രത്തിൽ മാളവിക മോഹനനാണ് നായിക.2015ൽ ഇറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയാണ് മോഹൻലാലിനെ നായക വേഷത്തിൽ എത്തിച്ച് സത്യൻ അന്തിക്കാട് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
Mohanlal-Sathyan Anthikad’s film ‘Hridayapoorvam’ to be released on Onam