എംഎസ് സി എല്‍സാ കപ്പലപകടം: 63 കണ്ടെയ്‌നറുകള്‍ കരയ്ക്കടിഞ്ഞു, വാന്‍ ഹായ് 503 കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്തേക്ക്

എംഎസ് സി എല്‍സാ കപ്പലപകടം: 63 കണ്ടെയ്‌നറുകള്‍ കരയ്ക്കടിഞ്ഞു, വാന്‍ ഹായ് 503 കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്തേക്ക്

തിരുവനന്തപുരം: അറബിക്കടലില്‍ മുങ്ങിയ എംഎസ് സി എല്‍സാ മൂന്ന് കപ്പലില്‍ നിന്ന് 63 കണ്ടെയ്‌നുകള്‍ സംസ്ഥാനത്തെ വിവിധ തീരങ്ങളിലായി കരയ്ക്കടിഞ്ഞുവെന്ന് സംസ്ഥാന സര്‍ക്കാര്‍. മെയ് 25 നാണ എംഎസ്‌സി എല്‍സാ ത്രി കപ്പല്‍ കൊച്ചിയില്‍ നിന്നും 80 കിലോമീറ്ററുകള്‍ അകലെയായി കടലില്‍ താഴ്ന്നത്. ഈ കപ്പലില്‍ നിന്നും എറ്റവും കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തു അടിഞ്ഞത് കൊല്ലത്താണ്.

കൊല്ലം തീരത്ത് 49 കണ്ടെയ്‌നറുകള്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്തെ തീരമേഖലയില്‍ 12 എണ്ണവും ആലപ്പുഴയില്‍ രണ്ടെണ്ണവുമാണ് എത്തിയത്.
നിലവിലെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്തു നിന്ന് 10 കണ്ടെയ്നറുകള്‍ വിഴിഞ്ഞം പോര്‍ട്ടിലേയ്ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 45 കണ്ടെയ്നറുകളും , ആലപ്പുഴയില്‍ നിന്നുള്ള രണ്ടു കണ്ടെയ്നറുകളും കൊല്ലം പോര്‍ട്ടിലേക്കും മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം – കോവളം ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയ 21 ബാരലുകള്‍ വിഴിഞ്ഞം തുറമുഖത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

കോഴിക്കോടിനു സമീപം ബേപ്പൂരില്‍ തീപിച്ച വാന്‍ ഹായ് 503 എന്ന കപ്പലില്‍ നിന്ന് കടലിലേക്ക് പോയ കണ്ടെയ്നറുകള്‍, അവശിഷ്ടങ്ങള്‍ എന്നിവ അടുത്തമൂന്നു മുതല്‍ ആറു വരെ ദിവസത്തിനുള്ളില്‍ തലശ്ശേരി,കൊച്ചി തീരങ്ങളില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കോഴിക്കോടിനും കൊച്ചിക്കും മധ്യത്തില്‍ കരയ്ക്കടിയാനുള്ള സാധ്യത വളരെ കൂടുതലാണ്.

Share Email
LATEST
More Articles
Top