‘എക്സ് ചാറ്റ്’: എക്സിൽ മെസേജിങ് സംവിധാനം അവതരിപ്പിച്ച് മസ്ക്

‘എക്സ് ചാറ്റ്’: എക്സിൽ മെസേജിങ് സംവിധാനം അവതരിപ്പിച്ച് മസ്ക്
Share Email

ന്യൂയോർക്ക്: എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.

ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.

Share Email
Top