ജി-7 ഉച്ചകോടിയിലേയ്ക്ക് നരേന്ദ്ര മോദി; ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും

ജി-7 ഉച്ചകോടിയിലേയ്ക്ക് നരേന്ദ്ര മോദി; ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡല്‍ഹി: ജൂണ്‍ 15 മുതല്‍ 17 വരെ കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. കാനഡ പ്രധാനമന്ത്രിയില്‍ നിന്ന് ക്ഷണം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജി-7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്.

പരസ്പര ബഹുമാനത്തോടെയും പുതിയ വീര്യത്തോടെയും ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. ഇതിനിടെയാണ് കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണം ലഭിച്ചതില്‍ സന്തോഷമെന്ന് മോദി എക്‌സില്‍ കുറിച്ചു.

അതേസമയം, ഉച്ചകോടിക്കിടെ ഡൊണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. ഇതിനിടെയാണ് കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറു വര്‍ഷവും പ്രധാനമന്ത്രി മോദിക്ക് ജി-7 ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍, ഇത്തവണ കാനഡയില്‍ നടക്കുന്ന ഉച്ചകോടിയിലേക്ക് കാനഡ ക്ഷണിക്കുമോയെന്ന സംശയം ഉയര്‍ന്നിരുന്നു. ഇന്ത്യയും കാനഡയിലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു ചര്‍ച്ചയുണ്ടായത്.

Narendra modi will attend G7 summit 2025 in Canada

Share Email
Top