തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ പ്രകൃതിദുരന്തത്തില്‍ ഇരകളായവരുടെ പുനരധിവാസത്തിനായുള്ള സ്‌നേഹഭവനങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്‌കീം ഒന്നാം ഘട്ടമായി സമാഹരിച്ച നാലര കോടി രൂപ സര്‍ക്കാരിന് കൈമാറുന്നു. 30 വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ കൃഷ്ണമേനോന്‍ സര്‍ക്കാര്‍ വനിതാ കോളജില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്ര പിണറായി വിജയന്‍ തുക ഏറ്റുവാങ്ങും
സംസ്ഥാനമൊട്ടാകെ എന്‍എസ്എസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. വേസ്റ്റ് പേപ്പര്‍ ചാലഞ്ച്, ബിരിയാണി ചാലഞ്ച്, ആര്‍ട്ട് എക്‌സിബിഷന്‍, ഭക്ഷ്യമേള, ഓണം ഫെസ്റ്റ്, ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചുള്ള വില്പനകള്‍, കൂപ്പണ്‍ നറുക്കെടുപ്പ് തുടങ്ങി നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി നടന്നു. അങ്ങനെയാണ് നാലു കോടി അമ്പതുലക്ഷം രൂപ സമാഹരിച്ചത്. ഒന്നാം ഘട്ടമായി സമാഹരിച്ച തുകയാണ് മുഖ്യമന്ത്രിക്ക് 30 ന് കൈമാറുന്നത്.
അടുത്ത ഘട്ടത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കലാലയ ജൂലൈ ഒന്ന് മുതല്‍ തുടങ്ങും. ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രത്യേക ക്യാമ്പയിനിലൂടെ നാഷണല്‍ സര്‍വീസ് സ്‌കീം, ഭവനനിര്‍മ്മാണ പദ്ധതിയുടെ ധനസമാഹരണം പൂര്‍ത്തീകരിക്കുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
National Service Scheme provides Rs 4.5 crore assistance to Wayanad
.