ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തി, പ്രതിഫലമായി പണം കൈപറ്റിയ നാവികസേന ഉദ്യോഗസ്ഥൻ പിടിയിൽ

ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തി, പ്രതിഫലമായി പണം കൈപറ്റിയ നാവികസേന ഉദ്യോഗസ്ഥൻ പിടിയിൽ

ന്യൂഡൽഹി∙ പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാൽ യാദവിനെയാണു രാജസ്ഥാൻ പൊലീസ് ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിനിടയിലും ഇയാൾ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.

നാവികസേനയെയും മറ്റു പ്രതിരോധ യൂണിറ്റുകളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ വിശാൽ യാദവ് പാക്കിസ്ഥാനിലെ ഒരു സ്ത്രീയ്ക്കാണു കൈമാറിയിരുന്നത്. വിവരങ്ങൾക്കു പകരമായി ഇയാൾ പണം കൈപ്പറ്റിയിരുന്നുവെന്നു മൊബൈൽ‌ ഫോൺ പരിശോധനയിൽ കണ്ടെത്തി.

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ വനിതാ മാനേജറുമായാണു സമൂഹമാധ്യമങ്ങളിലൂടെ വിശാൽ നിരന്തരം ബന്ധപ്പെട്ടിരുന്നത്. പ്രിയ ശർമ്മ എന്ന് സ്വയം വിളിക്കുന്ന ഈ സ്ത്രീ തന്ത്രപരമായി പ്രാധാന്യമുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് വിശാലിന് പണം നൽകിയിരുന്നത്.

വിശാൽ യാദവ് ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നും അദ്ദേഹത്തിന്റെ നഷ്ടം നികത്താൻ ഈ പണം ആവശ്യമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ക്രിപ്‌റ്റോകറൻസി ട്രേഡിങ് അക്കൗണ്ട് വഴിയും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും വിശാൽ‌ യാദവ് പണം സ്വീകരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജയ്പൂരിലെ സെൻട്രൽ ഇന്ററോഗേഷൻ സെന്ററിൽ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ വിശാൽ യാദവിനെ സംയുക്തമായി ചോദ്യം ചെയ്യുകയാണ്.

Navy HQ Staffer Arrested For Spying For Pak

Share Email
Top