അമേരിക്കയെ പ്രശംസിച്ച് ഇസ്രയേൽ: ട്രംപിൻ്റെ തീരുമാനം ചരിത്രപരമെന്ന് നെതന്യാഹു- വിഡിയോ

അമേരിക്കയെ പ്രശംസിച്ച് ഇസ്രയേൽ: ട്രംപിൻ്റെ തീരുമാനം ചരിത്രപരമെന്ന് നെതന്യാഹു- വിഡിയോ

ഇറാൻ- ഇസ്രയേൽ സംഘർഷം അതി രൂക്ഷമായിരിക്കെ അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമിച്ചതിൽ അമേരിക്കയെ പ്രശംസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തൻ്റെ സോഷ്യൽമീഡിയ പോസ്റ്റ് വഴിയാണ് നെതന്യാഹു രംഗത്തെത്തിയത്. അമേരിക്കയുടെ ശക്തി ഉപയോഗിച്ച് ഇറാൻ്റെ ആണവകേന്ദ്രങ്ങൾ നശിപ്പിക്കാനുള്ള ട്രംപിൻ്റെ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കുമെന്നും ഇത്തരം ഒരു മുന്നേറ്റത്തിന് ട്രംപിന് അഭിനന്ദനങ്ങളെന്നും നെതന്യാഹു പറഞ്ഞു.

ഇറാനെതിരെ ഇസ്രയേൽ ശക്തമായ തിരിച്ചടി നൽകിയെങ്കിലും ഇന്ന് രാത്രി ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കയുടെ നടപടി അതിനെയെല്ലാം മാറ്റിമറിക്കുന്നതാണ്. ഭൂമിയിലെ മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തത് ആണ് അമേരിക്ക ചെയ്തത്. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തിന് ഏറ്റവും അപകടകരമായ ആയുധങ്ങൾ നിഷേധിക്കാൻ ട്രംപ് പ്രവർത്തിച്ചതായി ചരിത്രം രേഖപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു.

മിഡിൽ ഈസ്റ്റിനെയും മറ്റുള്ളവയെയും സമൃദ്ധിയുടെയും സമാധാനത്തിൻ്റെയും ഭാവിയിലേക്ക് നയിക്കാൻ ഉള്ള പ്രവൃത്തിയ്ക്ക് ട്രംപ് നേതൃത്വം കുറിച്ചു. ശക്തിയിലൂടെയാണ് സമാധാനമെന്നും ആദ്യം ശക്തിയും പിന്നെ സമാധാനവും വരുന്നുവെന്ന് ട്രംപും ഞാനും പറഞ്ഞിട്ടുണ്ട്. അമേരിക്ക ഇന്ന് രാത്രി വളരെയധികം ശക്തിയോടെ പ്രവർത്തിച്ചു. ഇസ്രയേൽ ജനതയും ഞാനും ട്രംപിനോട് നന്ദി പറയുന്നുവെന്നും അമേരിക്കയെയും ഇസ്രയേലിനെയും തമ്മിലൂടെ സഖ്യത്തെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

Share Email
LATEST
More Articles
Top