ടെൽ അവീവ്: ബെന്യാമിൻ നെതന്യാഹുവിന്റെ കൂട്ടുകക്ഷി സർക്കാർ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ബിൽ അവതരിപ്പിച്ചു. ഭരണമുന്നണിയിലെ 2 തീവ്ര യാഥാസ്ഥിതിക കക്ഷികളും ബില്ലിനെ പിന്തുണച്ചേക്കും.
ജൂത മതവിദ്യാർഥികൾക്കു നിർബന്ധിത സൈനികസേവനം ഒഴിവാക്കണമെന്ന ആവശ്യം നെതന്യാഹു സർക്കാർ അംഗീകരിക്കാത്തതാണ് യാഥാസ്ഥിതിക കക്ഷികളുടെ ഉടക്കിനു കാരണം. ഇവരെ അനുനയിപ്പിക്കാൻ കഴിഞ്ഞാൽ പ്രമേയത്തെ അതിജീവിക്കാൻ നെതന്യാഹുവിനു സാധിക്കും.
Netanyahu’s coalition government should be dissolved and mid-term elections should be held: Opposition introduces bill