സംസ്ഥാനത്തിനു പുതിയ പോലീസ് മേധാവി: തീരുമാനം തിങ്കളാഴ്ച്ച

സംസ്ഥാനത്തിനു പുതിയ പോലീസ് മേധാവി: തീരുമാനം തിങ്കളാഴ്ച്ച

തിരുവനന്തപുരം: സംസ്ഥാനത്തിനു പുതിയ പോലീസ് മേധാവിയെ തീരുമാനിക്കാന്‍ തിങ്കളാഴ്ച്ച പ്രത്യേക കാബിനറ്റ് യോഗം ചേരും. രാവിലെ 9.30ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ പുതിയ സംസ്ഥാന പോലീസ് മേധാവിയുടെ തീരുമാനമുണ്ടാകും.പോലീസ് മേധാവി ഷെയ്ക് ദര്‍ബേഷ് സാഹിബിന്റെ കാലാവധി തിങ്കളാഴ്ച്ച  വൈകുന്നേരം കഴിയുന്ന സാഹചര്യത്തില്‍ പുതിയ പോലീസ് മേധാവി വൈകുന്നേരം ചുമതലയേറ്റെടുക്കേണ്ടതുണ്ട്.


സംസ്ഥാന കേഡറിലെ മുതിര്‍ന്ന ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, രവത ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്‌സിയുടെ  ചുരുക്കപ്പട്ടികയിലുള്ളത്. മുതിര്‍ന്ന ഡിജിപിയായ നിതിന്‍ അഗര്‍വാള്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് എത്താനാണു കൂടുതല്‍ സാധ്യത. എന്തെങ്കിലും കാരണവശാന്‍ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള രവത ചന്ദ്രശേഖറിനെ തെരഞ്ഞെടുത്താല്‍

കേന്ദ്ര സര്‍വീസില്‍ നിന്നു റിലീവ് ചെയ്ത് എത്താന്‍ എടുക്കുന്ന സമയത്തേയ്ക്കു മാത്രമാകും ഇന്‍ ചാര്‍ജായി ചുമതല നല്‍കുന്ന സംഭവവുണ്ടാകുന്നതെന്ന അഭിപ്രായവുമുണ്ട്. വിരമിക്കുന്ന പോലീസ് മേധാവി ഷെയ്ക് ദര്‍ബേഷ് സാഹിബിന് ഐപിഎസ് അസോസിയേഷന്‍ ഇന്നു യാത്രയയപ്പ് നല്കും.

New police chief for the state: Decision on Monday
Share Email
Top