ന്യൂയോര്‍ക്ക്: മേയര്‍ സ്ഥാനത്തേയ്ക്കുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി പോരാട്ടത്തില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയ്ക്ക് ദയനീയ പരാജയം. യുവമുഖം സോഹ്രാന്‍ മംദാനിയാണ് ആന്‍ഡ്രൂ കോമോയെ അട്ടിമറിച്ചത്.
33 കാരനായ മംദാനി മേയര്‍ പ്രൈമറിയില്‍ വോട്ടെണ്ണലിന്റെ 90 ശതമാനം കടപ്പോള്‍ തന്നെ വ്യക്തമായ ലീഡ് നേടി ആകെ വോട്ടില്‍ 48 ശതമാനത്തോളം നേടിയാണ് മംദാനി മുന്നേറ്റം നടത്തിയത്.ഒന്നാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥിയുടെ വോട്ടുകള്‍ 50 ശതമാനം കടക്കാത്തതിനാല്‍ റാങ്ക്ഡ്-ചോയ്‌സ് വോട്ടിം അടിസ്ഥാനത്തിലാവും ഫലം തീരുമാനിക്കപ്പെടുക.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ റിബലുകളായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള വെര്‍മോണ്ട് സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സ്, കോണ്‍ഗ്രസ് അംഗം അലക്‌സാന്‍ഡ്രിയ ഒകാസിയോ-കോര്‍ടസ് തുടങ്ങിയവരുടെ പിന്തുണയോടെയാണ് മംദാനി മത്സര രംഗത്തിറങ്ങിയത്.
New York Mayor: Former Governor Andrew Cuomo suffers humiliating defeat in Democratic primary race