swayamvara
pulimoottil

മലയാളം ഗ്ലോബല്‍ വോയിസിന്റെ 56-28 ചീട്ടുകളിയില്‍ സന്തോഷ്, ബാബു, ബേബി സഖ്യം വിജയികള്‍

മലയാളം ഗ്ലോബല്‍ വോയിസിന്റെ 56-28 ചീട്ടുകളിയില്‍ സന്തോഷ്, ബാബു, ബേബി സഖ്യം വിജയികള്‍

മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: കേരളാ സെന്ററില്‍ കഴിഞ്ഞ ദിവസം നടത്തപ്പെട്ട മലയാളം ഗ്ലോബല്‍ വോയിസ് 56 ചീട്ടുകളി മല്‍സരത്തില്‍ ഒന്നാം സമ്മാനാര്‍ഹരായ ന്യൂഹൈഡ് പാര്‍ക്കിലെ സന്തോഷ് മാനുംകല്‍, ബാബു മാനുംകല്‍, ബേബി കോളങ്ങയില്‍ സഖ്യത്തിന് ന്യൂയോര്‍ക്കിലെ പ്രമുഖ സി.പി.എ എബ്രഹാം ഫിലിപ്പ് സ്പോണ്‍സര്‍ ചെയ്ത എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും എബ്രഹാം ഹിലിപ്പ് തന്നെ വിജയികള്‍ക്ക് സമ്മാനിച്ചു. രണ്ടാം സമ്മാനം കരസ്ഥമാക്കിയ ന്യൂ ജേഴ്‌സി ടീം അംഗങ്ങളായ ജോസഫ് ചാമക്കാലായില്‍, ശ്രീകുമാര്‍ മേനോന്‍, സന്തോഷ് ജോര്‍ജ് എന്നിവര്‍ക്ക് ഗ്ലോബല്‍ വോയിസ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായ മാത്യുക്കുട്ടി ഈശോ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

ന്യൂയോര്‍ക്കിലെ മലയാളം ഗ്ലോബല്‍ വോയിസ് പത്രാധിപര്‍ കേരളാ സെന്ററുമായി സഹകരിച്ച് രാവിലെ എട്ടു മുതല്‍ നടത്തപ്പെട്ട ചീട്ടുകളി മത്സരം രാത്രി പതിനൊന്ന് മണിയോടെയാണ് അവസാനിച്ചത്. ന്യൂയോര്‍ക്കിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും, ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, ഡെലവെര്‍, വാഷിംഗ്ടണ്‍ ഡി.സി. എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഇരുപതോളം ടീമുകളാണ് വാശിയേറിയ കളികളില്‍ മാറ്റുരച്ചത്.

വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത ബിനോയ് ശങ്കരത്ത്, അരുണ്‍ സുരേന്ദ്രനാഥ്, ഗോപകുമാര്‍ ടീം മൂന്നാം സമ്മാനവും ന്യൂജേഴ്സിയില്‍ നിന്നും പങ്കെടുത്ത ബിജു അപ്പന്‍, ജോസ് വര്‍ക്കി, ബിജു ചക്കുപുരക്കല്‍ എന്ന ടീം നാലാം സമ്മനവും കരസ്ഥമാക്കി. മൂന്നാം സമ്മനമായ ട്രോഫിയും ക്യാഷ് അവാര്‍ഡും കേരളാ സെന്റര്‍ പ്രസിഡന്റ് അലക്സ് എസ്തപ്പാനും നാലാം സമ്മാനമായ ട്രോഫിയും ക്യാഷ് അവാര്‍ഡും മലയാളം ഗ്ലോബല്‍ വോയിസ് ചീഫ് എഡിറ്റര്‍ ഫിലിപ്പ് മഠത്തിലും വിജയികള്‍ക്ക് സമ്മാനിച്ചു. ഒന്നാം സമ്മാനമായ എവര്‍ റോളിങ്ങ് ട്രോഫി സി.പി.എ എബ്രഹാം ഫിലിപ്പും മറ്റ് ട്രോഫികളെല്ലാം യുവ സംരംഭകനും കുട്ടനാടന്‍-സന്തൂര്‍ റസ്റ്റോറന്റ് പാര്‍ട്ണറുമായ ഫെബിന്‍ സൈമനുമാണ് സ്പോണ്‍സര്‍ ചെയ്തത്.

ഉച്ചക്ക് ശേഷം ആരംഭിച്ച 28 മത്സരവും ധാരാളം ടീമുകളുടെ പങ്കാളിത്തത്താല്‍ ശ്രേദ്ധേയമായി. വളരെ അച്ചടക്കത്തോടും ക്രമീകൃതമായും നടത്തപ്പെട്ട മത്സരങ്ങള്‍ ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ട്രഷററും ന്യൂയോര്‍ക്കിലെ പ്രശസ്ത വോളീബോള്‍ താരവുമായ ബിഞ്ചു ജോണ്‍, ഫോമാ മെട്രോ റീജിയണ്‍ സെക്രട്ടറി ബോബി (ജോഷ്വ), ബിസിനസ്സ് സംരംഭകനും മലയാളം ഗ്ലോബല്‍ വോയിസ് അഡൈ്വസറുമായ ജെയിംസ് പിറവം തുടങ്ങിയവരുടെ മുഖ്യ മേല്‍നോട്ടത്തിലാണ് നിയന്ത്രിക്കപ്പെട്ടത്.

28 ചീട്ടുകളികളില്‍ ഒന്നാം സമ്മാനാര്‍ഹരായ പീറ്റര്‍ ജോസഫ്, സിബി മാത്യു, ബെന്നി ജേക്കബ് സഖ്യത്തിന് രാജ് ഓട്ടോ പുഷ്പരാജന്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും രാജ് ഓട്ടോ സാരഥി രാജേഷ് പുഷ്പരാജന്‍ സമ്മാനിച്ചു. 28 മത്സരത്തിലും, 56 മത്സരത്തിലും ഒന്നാം സമ്മാനാഹര്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫി കൂടാതെ ഓരോരുത്തര്‍ക്കും വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. 28 മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച ലൂക്ക് പതിയില്‍, റോയി തോമസ്, സിജു ജേക്കബ് ടീമിന് ട്രോഫിയും ക്യാഷ് അവാര്‍ഡും മലയാളം ഗ്ലോബല്‍ വോയിസ് അഡൈ്വസര്‍ ജെയിംസ് പിറവം സമ്മാനിച്ചു. വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള ബിനോയ് ശങ്കരത്ത്, ഗോപകുമാര്‍, അരുണ്‍ സുരേന്ദ്രനാഥ് എന്നിവരുടെ സഹകരണവും മത്സര നടത്തിപ്പിനുള്ള പിന്താങ്ങലും പ്രശംസനീയമായിരുന്നു. 56 മത്സരങ്ങളില്‍ എല്ലാ ക്രമീകരണങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ച സാബു സ്‌കറിയായുടെ സേവനം ശ്രദ്ധേയമായിരുന്നു.

മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് സഹകരിച്ചു സഹായിച്ച എല്ലാവരോടും, പ്രത്യേകിച്ച് മലയാളം ഗ്ലോബല്‍ വോയിസ് എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, മാത്യുക്കുട്ടി ഈശോ, ഷാജി എണ്ണശ്ശേരില്‍, ജേക്കബ് മനുവേല്‍, ജെയിംസ് പിറവം, ടോബിന്‍ മഠത്തില്‍, ജെയ്‌സണ്‍ മാന്നാര്‍, കേരളാ സെന്റര്‍ പ്രസിഡന്റ് അലക്സ് എസ്തപ്പാന്‍, മത്സരങ്ങള്‍ നിയയന്ത്രിച്ച ബിഞ്ചു ജോണ്‍, സാബു സ്‌കറിയ, ബോബി (ജോഷ്വ മാത്യു), സ്പോണ്‍സര്‍മാരായ രാജേഷ് പുഷ്പരാജന്‍, ഫെബിന്‍ സൈമണ്‍, ഡേവിഡ് ശാമുവേല്‍ തുടങ്ങി പ്രത്യക്ഷവും പരോക്ഷവുമായി സഹകരിച്ച എല്ലാവരോടും മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാവരോടും മലയാളം ഗ്ലോബല്‍ വോയിസ് ചീഫ് എഡിറ്റര്‍ ഫിലിപ്പ് മഠത്തില്‍ നന്ദി രേഖപ്പെടുത്തി. 2026 ഏപ്രില്‍ 20 ശനിയാഴ്ച ഇതിലും വിപുലമായി അടുത്ത വര്‍ഷത്തെ മത്സരം നടത്തുന്നതിനാണ് ക്രമീകരണങ്ങള്‍ ചെയ്യുന്നതെന്നും ഏവരുടെയും സഹകരണം ഉണ്ടാവണമെന്നും ഫിലിപ്പ് മഠത്തില്‍ അഭ്യര്‍ത്ഥിച്ചു.

Newhide park team wins in the 56-28 playing card game

Share Email
LATEST excelnclexrn
More Articles
Top