അപകട മുന്നറിയിപ്പില്ല: ദേശീയ പാതയ്ക്ക് സമീപത്തെ കുഴില്‍ വീണ് യുവാവിന് ദാരുണാന്ത്യം

അപകട മുന്നറിയിപ്പില്ല: ദേശീയ പാതയ്ക്ക് സമീപത്തെ കുഴില്‍ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയ്ക്ക് സമീപമുള്ള കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കായംകുളത്ത് കെപിഎസി ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. നൂറനാട് സ്വദേശിയായ ആരോമല്‍(23) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് നൂറനാട്ടെ വീട്ടിലേക്ക് പോകും വഴി കെപിഎസി ജംഗ്ഷനിലെ സര്‍വീസ് റോഡിലുള്ള കുഴിയിലേക്ക് ആരോമല്‍ ബൈക്കുമായി  വീഴുകയായിരുന്നു.

കുഴിയില്‍ വലിയ കോണ്‍ക്രീറ്റ് പാളിയും വെള്ളവുമുണ്ടായിരുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചുള്ള ഗുരുതര  പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സമീപ സ്ഥലത്തു തന്നെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മറ്റൊരു അപകടവുമുണ്ടായി. മറ്റൊരു കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ ഒരു യുവാവിന് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നത്.

റോഡിന്റെ വശങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടും അപകട സൂചനകള്‍ നല്കുന്ന ബോര്‍ഡുകള്‍ ഒന്നും സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നു ജനങ്ങള്‍ പരാതിപ്പെടുന്നു.

Share Email
LATEST
More Articles
Top