കൊട്ടാരക്കര: പ്രവാസി വ്യവസായി നെല്ലിക്കുന്നം കീഴൂട്ട് വീട്ടില്‍ എം.ജോണ്‍ (ബാട്ടിയ ജോണ്‍ 88) യുഎസില്‍ അന്തരിച്ചു. ദുബായില്‍ ദീര്‍ഘകാലം ബാട്ടിയ ബ്രോസ് കമ്പനിയുടെ ജനറല്‍ മാനേജര്‍, ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദുബായില്‍ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് ആയ ആദ്യ മലയാളിയാണ്.
1970ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ മലയാളികളടക്കമുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണാന്‍ മുന്‍കയ്യെടുത്തു. യാത്രാരേഖകള്‍ ഇല്ലാതെ ഗള്‍ഫ് രാജ്യങ്ങളില്‍ അകപ്പെട്ടു പോയവരെ സഹായിക്കുകയും ഒട്ടേറെപ്പേര്‍ക്ക് ജോലി സംഘടിപ്പിച്ചു നല്‍കുകയും ചെയ്തു.
നാട്ടിലും യുഎഇയിലും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിച്ചിട്ടുണ്ട്. ദുബായില്‍ മാര്‍ത്തോമ്മാ പള്ളി സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തതും ജോണ്‍ ആണ്. സംസ്കാരം പിന്നീട്. ഭാര്യ: ഇലന്തൂര്‍ തെക്കേതില്‍ ആനി എം. ജോണ്‍. മക്കള്‍: ഡോ.ലിബി ജോണ്‍, ഡോ.ലിന്റ്റി ജോണ്‍, ഡോ.ജിം മാത്യു ജോണ്‍ (എല്ലാവരും യുഎസ്). മരുമക്കള്‍: ഡോ.സുനില്‍ ഗീവര്‍ഗീസ്, ഡോ.സഞ്ജു വര്‍ഗീസ്, ധാര്‍ത്തി ജിം (എല്ലാവരും യുഎസ്).
NRI business man m John died in USA