കാത്തിരിപ്പിനു വിരാമം: ശുഭാൻഷു ശുക്ലയും സംഘവും പറന്നുയരാൻ ഇനി മണിക്കൂറുകൾ മാത്രം

കാത്തിരിപ്പിനു വിരാമം: ശുഭാൻഷു ശുക്ലയും സംഘവും പറന്നുയരാൻ ഇനി മണിക്കൂറുകൾ മാത്രം

ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ അവിസ്മരണീയ മുഹൂർത്തത്തിന് ഇനി മണിക്കൂറുകളുടെ മാത്രം അകലം. കാര്യങ്ങളെല്ലാം നിശ്ചിയിച്ച പോലെ നടന്നാൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01-ന് അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പെയ്സ് സെന്ററിലെ 39എ ലോഞ്ച്പാഡിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തെയും വഹിച്ച് കുതിച്ചുയരും.

ശുഭാൻഷുവും സംഘവും
ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് യാത്രാസംഘം. പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്കിംഗ് ചെയ്യാൻ ക്രമീകരിച്ച ഏകദേശ സമയം നാളെ വൈകിട്ട് 4.30നാണ്. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാൻഷു. നാസ, ഇസ്രോ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്കെത്തിക്കുന്ന ദൗത്യമാണ് ആക്സിയം- 4.

ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ നാലാമത്തെ മിഷൻ. സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണിത്. മൈക്രോ ഗ്രാവിറ്റിയിൽ 60ലേറെ പരീക്ഷണങ്ങളാണ് സംഘത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒക്കായി ഏഴ് പരീക്ഷണങ്ങൾ ശുഭാൻഷു ശുക്ല പ്രത്യേകമായി ചെയ്യും. 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ശുഭാൻഷു ബഹിരാകാശയാത്ര ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കൂടുതൽ കരുത്ത് പകരും

Only hours left for Shubhaanshu Shukla and his team to take off

Share Email
LATEST
More Articles
Top