കൊല്‍ക്കത്ത: ഓപ്പറേഷന്‍ സിന്ദൂര്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരെങ്കിലും വെല്ലുവിളിച്ച് എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ ശക്തമായ മറുപടി നല്കുമെന്നും പാക്കിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ അദേഹം കൊല്‍ക്കത്തയില്‍ പറഞ്ഞു.
പ്രസംഗത്തിലുടനീളം പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ (ടി.എം.സി) കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചു. മുര്‍ഷിദാബാദില്‍ വഖഫ് നിയമത്തെ തുടര്‍ന്നു ഏപ്രിലില്‍ ഉണ്ടായ കലാപത്തെ സംസ്ഥാനം തന്നെ പിന്തുണച്ചെന്നായിരുന്നു പ്രധാന ആരോപണം.
മുര്‍ഷിദാബാദില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പലതവണ സംസ്ഥാനത്ത് ബിഎസ്എഫിനെ നിയോഗിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും അദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സേനയെ നിയോഗിച്ചിരുന്നതായും മമത ബാനര്‍ജി സര്‍ക്കാര്‍ ബംഗാളില്‍ ആസൂത്രിതമായി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുനെന്നും അമിത് ഷാ പറഞ്ഞു.
നിങ്ങളുടെ ഭരണകാലഘട്ടം അവസാനിക്കുകയാണെന്നും 2026ല്‍ ബിജെപിയാണ് പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നതെന്നും കഴിയുമെങ്കില്‍ അക്രമം കൂടാതെ തിരഞ്ഞെടുപ്പിനെ നേരിടാനും ഷാ വെല്ലുവിളിച്ചു.
Operation Sindoor is not over yet: Union Home Minister