ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ സംഭവത്തില്‍ ഭീകരര്‍ക്ക് സഹായങ്ങള്‍ നല്കിയ രണ്ടു പേര് അറസ്റ്റിലായി. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. പര്േെവഷ് അഹമ്മദ് ജോത്തര്‍, ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് തീവ്രവാദികളുടെ പേരുകളും ഇവര്‍ വെളിപ്പെടുത്തി.ഇവരെ അറസ്റ്റ് ചെയ്തതോടെ പഹല്‍ഗാം ഭീകരാക്രമണ കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായത്.
26 നിരപരാധികളായ വിനോദസഞ്ചാരികളുടെ മരണത്തിനും 16 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കലിനും കാരണമായ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ തീവ്രവാദികള്‍ക്ക് അഭയം നല്‍കിയതിന് രണ്ട് പേരെയാണ് അറസ്റ്റ് ചെയതെന്നു ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.
Pahalgam terror attack: Two people arrested for helping terrorists