swayamvara
pulimoottil

പാക്ക് സൈനീക മേധാവി അസീം മുനീര്‍ യു എസ് പ്രസിഡന്റ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

പാക്ക് സൈനീക മേധാവി അസീം മുനീര്‍ യു എസ് പ്രസിഡന്റ്  ട്രംപുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

വാഷിംഗ്ടണ്‍:  പാക്ക്  സൈനീക മേധാവി ഫീഡല്‍ഡ് മാര്‍ഷല്‍ അസീം മുനീര്‍ ബുധനാഴ്ച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. അഞ്ചു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഞായറാഴ്ച്ചയാണ് പാക്ക് സൈനീക മേധാവി അമേരിക്കയിലെത്തിയത്. ബുധനാഴ്ച്ച വൈറ്റ് ഹൗസില്‍ ട്രംപ് അസീം മുനീറിനു ഉച്ചവിരുന്നും നല്കും.

ട്രംപിന്റെ ബുധനാഴ്ച്ചത്തെ പൊതുപരിപാടി ഷെഡ്യൂളില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് ക്യാബിനറ്റ് റൂമില്‍ പാക്ക് സൈനീക മേധാവിയുമായുള്ള കൂടിക്കാഴ്ച്ചയെന്നു  വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരുമായും പാക്ക് സൈനീക മേധാവി  കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുമെന്നു മുമ്പ് റിപ്പോര്‍ട്ട് വന്നിരുന്നുവെങ്കിലും അത്തരത്തില്‍ ഒരു നടപടി ഉണ്ടായില്ല.

ഇത്തരമൊരു പ്രചാരണത്തിന് അടിസ്ഥാനമില്ലായെന്നും അമേരിക്കയുടെ സൈനീക ദിനാഘോഷത്തിന് വിദേശ സൈനീക മേധാവികളെ ആരേയും ക്ഷണിച്ചിരുന്നില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇതിനിടെ അമേരിക്കയിലെത്തിയ പാക്ക് സൈനീക മേധാവിക്കു നേരെ  മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനുയായികള്‍ അമേരിക്കയില്‍ പ്രതിഷേധിച്ചുവാഷിംഗ്ടണിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിന് പുറത്താണ് പ്രതിഷേധം നടത്തിയത്.  പാകിസ്ഥാനികളുടെ കശാപ്പുകാരന്‍ എന്ന്  പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമുണ്ടായി

Pakistan Army Chief Asim Munir to meet Trump today
Share Email
LATEST excelnclexrn
More Articles
Top