പാക്ക് ഭീകതര ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ കഴിഞ്ഞു: തരൂര്‍

പാക്ക് ഭീകതര ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ കഴിഞ്ഞു: തരൂര്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകരര്‍ക്കു നല്കുന്ന പിന്തുണ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാന്‍ കഴിഞ്ഞുവെന്നു ഡോ. ശശി തരൂര്‍ എം.പി.പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പരേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനായി ലോക രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം എക്‌സില്‍ ആണ് തരൂര്‍ ഈ പ്രതികരണം നടത്തിയത്.

തങ്ങളുടെ വിദേശ രാജ്യ സന്ദര്‍ശനം രാജ്യത്തിനായി ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്്തുവെന്നും പാക്കിസ്ഥാന്റെ ഭരണകൂട ഭീകരത ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ കഴിഞ്ഞതായും തരൂര്‍ എക്‌സില്‍ ഇട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു. ഹിന്ദിയിലാണ് എക്‌സ് പോസ്റ്റ് ചെയ്തിട്ടുള്ളത്.. വിവിധ ലോകരാഷ്ട്രങ്ങളിലെ നേതാക്കളെ കണ്ട് ഇന്ത്യന്‍ നിലാപാട് വ്യക്തമാക്കുന്ന സന്ദര്‍ശനം അവസാനിച്ചത് അമേരിക്കയിലാണ്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, ഡപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ ലാന്‍ഡൗ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോകത്തിന് ഇപ്പോള്‍ സത്യം മനസിലായി. പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യയുടെ നിലപാട് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്താന്‍ സന്ദര്‍ശനം കൊണ്ട് സാധിച്ചു. ലോകം മുഴുവന്‍ ഇപ്പോള്‍ സത്യം അറിയുന്നു. ഇന്ത്യക്കാര്‍ അഹിംസയെ സ്നേഹിക്കുന്നവരാണ്. ഞങ്ങളെ തുറന്ന മനസോടെ സ്വീകരിച്ച രാജ്യത്തും വിദേശത്തുമുള്ള രാജ്യ സ്നേഹികള്‍ക്കും എന്റെയും അംഗങ്ങളുടെയും പേരില്‍ നന്ദി അറിയിക്കുന്നു. ജയ് ഹിന്ദ്! – എന്നാണ് തരൂരിന്റെ കുറിപ്പ്.

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ സര്‍വകക്ഷി സംഘത്തെ നിയോഗിച്ചപ്പോള്‍ ശശി തരൂരിന്റെ പേരുള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കോണ്ഗ്രസ് നല്കിയ പാനലില്‍ തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് തരൂരിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് കോണ്‍ഗ്രസിന് ഉള്ളില്‍ വലിയ എതിര്‍പ്പിനും രൂക്ഷ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.

Pakistan has been able to expose terrorism to the world: Tharoor

Share Email
LATEST
More Articles
Top