മാതൃകയായി പമ്പാ പോലീസ്: കളഞ്ഞുപോയ 102 മൊബൈല്‍ ഫോണുകള്‍ തിരികെ ഉടമസ്ഥരുടെ കൈകളിലെത്തിച്ചു

മാതൃകയായി പമ്പാ പോലീസ്: കളഞ്ഞുപോയ 102 മൊബൈല്‍ ഫോണുകള്‍ തിരികെ ഉടമസ്ഥരുടെ കൈകളിലെത്തിച്ചു

പമ്പ: ഭക്തരുടെ കൈകളില്‍ നിന്നും മണ്ഡലകാലത്ത് കളഞ്ഞുപോയ നൂറിലധികം മൊബൈല്‍ പോണുകള്‍ തിരികെ നല്കി മാതൃകയായി പമ്പപോലീസ്.

പമ്പയില്‍ കഴിഞ്ഞ സീസണ്‍ ആരംഭിച്ച പൊലീസ് സൈബര്‍ ഹെല്‍പ് ഡെസ്‌ക്കാണ് ഇത്തരമൊരു ദൗത്യം പൂര്‍ത്തിയാക്കിയത്. . കഴിഞ്ഞ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തി മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന പരാതിയുമായി 230 പേരാണ് പൊലീസിനെ സമീപിച്ചത്. ഇവയില്‍ ഉള്‍പ്പെട്ട 102 ഫോണുകളാണ് കണ്ടെത്തി തിരികെ നല്‍കിയത്.

ഫോണ്‍ നഷ്ടമായെന്ന പരാതിയുമായി സ്റ്റേഷനിലെത്തുന്ന ഭക്തരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് സെന്‍ട്രല്‍ എക്യുപ്‌മെന്റ്റ് ഐഡന്റിറ്റി രജിസ്റ്റര്‍ ( സിഇഐആര്‍) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവ കണ്ടെത്തുന്നതിന് രജിസ്റ്റര്‍ ചെയ്യാവുന്ന പോര്‍ട്ടല്‍ ആണ് സിഇഐആര്‍. ഇതോടെ ആ മൊബൈല്‍ നെറ്റ് വര്‍ക്ക് വഴി ഓണ്‍ ആയാല്‍, ആ നെറ്റ്വര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ പോര്‍ട്ടല്‍ മുഖേന പരാതിക്കാരനും രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറുന്നതാണ് രീതി. ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്ന ഫോണ്‍ നമ്പരിലേക്ക് സൈബര്‍ ഹെല്‍പ്ഡെസ്‌കിലെ ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്തും, നോട്ടീസുകള്‍ അയച്ചും കാര്യങ്ങള്‍ ധരിപ്പിക്കുന്നതാണ് സ്ഥിതി.

കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും ഫോണുകള്‍ കണ്ടെത്തി. തിരികെ കിട്ടിയ ഫോണുകള്‍ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് കൊറിയര്‍ മുഖേന ഇവ അയച്ചുകൊടുത്തു. ഇത്തരത്തില്‍ മേയ് മാസത്തില്‍ മാത്രം നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ വമ്പന്‍ വിലയുള്ള ഫോണുകളും ഉള്‍പ്പെടുന്നു.

Pampa Police set an example: 102 lost mobile phones returned to their owners
Share Email
Top