വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അമേരിക്ക നേരിട്ട് പങ്കെടുത്തതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കും അമേരിക്കന്‍ പൗരന്മാര്ക്കും നേരെ ആക്രമണണ സാധ്യതാ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ലോകത്ത് എവിടെ യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശിച്ചു.
ഇറാന്- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ സൈന്യം നേരിട്ട് ഇറാന് ആണവ നിലയങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കയ്ക്കെതിരേ ശക്തമായ നിലപാടുമായി ഇറാന് രംഗത്തു വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പൗരന്മാര്ക്കെതരിരേ പ്രതിഷേധം ഉയരാന്‍ സാധ്യതയുളളതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നത്. ടെഹ്റാനില്‍ ഇന്നലെ അമേരിക്കയ്ക്കെതിരേ രൂക്ഷമായ ബഹുജന പ്രക്ഷോഭം നടന്നിരുന്നു. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയാണു മുന്നില്‍ കാണുന്നത്.
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ആ രാജ്യങ്ങളെക്കുറിച്ചുള്ള സുരക്ഷാ മുന്നറിയിപ്പുകള്‍ കൃ്യമായി മനസിലാക്കണം. കൂടാതെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ വെബ്സൈറ്റില്‍ പരിശോധിച്ച ശേഷം മാത്രമേ യാത്രകള്‍ ആരംഭിക്കാവു എന്നും നിര്‍ദേശിച്ചു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള ും പ്രതിസന്ധിയിലായി. പശ്ചിമേഷ്യയിലെ പല ആകാശ പാതകളും അടച്ചു. യുഎസ് ഇറാനിനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കുശേഷം അമേരിക്കയ്ക്കെതിരേ വന്‍ ഭീഷണിയാണ് നിലനില്ക്കുന്നതെന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്റ് മുന്നറിയിപ്പും നല്‍കിയിരുന്നു.
Participation in the Middle East War: State Department issues alert warning