ബംഗളൂരു: എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരനെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കി അറസ്റ്റ് ചെയ്തു. ബാംഗളൂര്‍ യെലഹങ്ക സ്വദേശിയായ ഡോ.വ്യാസ് ഹീരല്‍ മോഹന്‍ഭായിയെ (36) ആണ് വിമാനത്തിനുള്ളില്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. ഇയാള്‍ക്കെതിരെ വിമാനത്താവള പൊലീസ് കേസെടുത്തത്.
ബംഗളൂരുവില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് സര്‍വീസ് നടതത്ുന്ന എയര്‍ഇന്ത്യ വിമാനത്തില്‍ കയറിയ ഉടന്‍ ബാഗ് മുന്‍നിരയിലെ സീറ്റുകളിലൊന്നില്‍ വച്ചശേഷം ഇതെടുക്കാന്‍ എയര്‍ഹോസ്റ്റസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് വിമാനം തകര്‍ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
പൈലറ്റ് ഇടപെട്ടിട്ടും അനുനയിപ്പിക്കാനായില്ല. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇയാളെ തിരിച്ചിറക്കിയത്. ഇയാള്‍ക്കെതിരേ ശക്തമായ വകുപ്പുകള്‍ ചുമത്തുമെന്നാണ് വ്യോമയാന വകുപ്പ് അറിയിച്ചിട്ടുള്ള്.
Passenger arrested for threatening to blow up Air India plane