ജനങ്ങള്‍ മനസാക്ഷിയുടെ കോടതിയില്‍ കേരള സര്‍ക്കാരിനെ വിചാരണ ചെയ്തു: സതീശന്‍

ജനങ്ങള്‍ മനസാക്ഷിയുടെ കോടതിയില്‍ കേരള സര്‍ക്കാരിനെ വിചാരണ ചെയ്തു: സതീശന്‍

കൊച്ചി: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ കണ്ടത് കേരളാ സര്‍ക്കാരിനെ കേരള ജനത മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്തതാണെന്നു പ്രതിപക്ഷ നോതാവ് വി.ഡി സതീശന്‍.  നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു.
എല്‍ഡിഎഫിന്റെ വോട്ട് വന്‍തോതില്‍ കുറഞ്ഞു. യുഡിഎഫിന്റെ ഒത്തൊരുമയോടെയുള്ള കൂട്ടായ്മയുടെ വിജയമാണ് നിലമ്പൂരില്‍ കണ്ടത്.

ഏറ്റവും പ്രധാനപ്പെട്ട രണ്ടു പഞ്ചായത്തുകള്‍ ഡീ ലമിനിറ്റേഷനു ശേഷം നിലമ്പൂരില്‍ നിന്നും നഷ്ടമായി. ഇതോടെ മണ്ഡലത്തിന്റെ സ്വഭാവം മാറി. കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് പരാജയപ്പെട്ടു.  ഇപ്പോള്‍ എല്ലാം പലിശയും അടക്കം ജനങ്ങള്‍ യുഡിഎഫിനെ വിജയിപ്പിച്ചു.

എല്ലാവരും ഒരേപോലെ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണ് ഈ മികച്ച വിജയം. യുഡിഎഫ് എടുത്ത തീരുമാനങ്ങള്‍ എല്ലാം ശരിയാണെന്നാണ് നിലമ്പൂരിലെ വിജയം വ്യക്തമാക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തത്.

People tried the Kerala government in the court of conscience: Satheesan

Share Email
Top