തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേഹത്തിന്റെ മകനോട് ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങി ഉന്നത നേതാക്കള്‍ ആശുപത്രിയില്‍ വി.എസിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ദ്ധക്യ സഹജമായ അവശതയും ഹൃദയാഘാതം സംഭവിച്ചതിന്റെ ബുദ്ധിമുട്ടുകളും മാത്രമാണുള്ളത്. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു വരികയാണ്.
ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഹൃദയാഘാതം സ്ഥിരീകരിക്കുകയായിരുന്നു. 2019 ല്‍ പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് വി.എസ് മകന്റെ വീട്ടില്‍ ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു. അതിനിടയിലാണ് ആരോഗ്യ നില വഷളായത്.
Pinarayi Vijayan visited At SUT hospital to see V.S Achuthananthan