അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം ഒരു വിമാനം തകർന്നുവീണതായി വിവരം. ഏതു വിമാനമാണ് തകർന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിലാണ് സംഭവം. സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ നിലത്തുനിന്ന് വൻ തോതിൽപുക ഉയരുന്നത് കാണാം.
ഒരു ഡസൻ ആംബുലൻസുകളെങ്കിലും പ്രദേശത്ത് എത്തിയിട്ടുണ്ട്. പ്രദേശത്തുനിന്ന് പൊലീസ് ഗതാഗതം തിരിച്ചുവിട്ടു. ഇത് യാത്രാ വിമാനമാണോ അതോ ചരക്ക് വിമാനമാണോ എന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വിമാനത്താവളത്തിൽ നിന്ന് ചിലരെ ആശുപത്രിയിൽ എത്തിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
Plane crash at Ahmadabad