swayamvara
pulimoottil

പോർച്ചുഗൽ യുവേഫ രാജാക്കൻമാർ

പോർച്ചുഗൽ യുവേഫ രാജാക്കൻമാർ

മ്യൂണിക്ക്: യുവേഫ നേഷൻസ് ലീഗിൽ പ പോർച്ചുഗൽ രാജാക്കൻമാർ. തീപ്പൊരി വിതറിയ കലാശ പ്പോരാട്ടത്തിൽ സ്പെയ്നെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്രി സ്റ്റ്യാനോ റോണാൾഡോയും സംഘവും പോർച്ചുഗലിനു കി രീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതോടെയാ ണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.ഷൂട്ടൗട്ടിൽ 5-3 നായിരുന്നു പോർച്ചുഗൽ വിജയിച്ചത്.

മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ സ്പെയിനാണ് ആദ്യം ഗോൾ നേടിയത്.. സ്പാനിഷ് താരം മാർട്ടിൻ സുബിമെൻഡി മത്സരത്തിൻ്റെ 21-ാം മിനിറ്റിലാണ് താ രം ഗോൾ കണ്ടെത്തിയത്.എന്നാൽ 26-ാം മിനിറ്റിൽ പോർച്ചുഗൽ തിരിച്ചടിച്ചു. നൂനോ മെൻഡിസിൻ്റെ ഗോളിലൂടെയാണ് പോർച്ചുഗൽ ഒപ്പമെത്തിയത്. 45-ാം മിനിറ്റി ൽ മൈക്കിൾ ഒയർസബായ് വീണ്ടും സ്പെ യ്നെ മുന്നിലെത്തിച്ചു.എന്നാൽ 26-ാം മിനിറ്റിൽ പോർച്ചുഗൽ സമനില ഗോൾ നേടി. നൂനോ മെൻഡിസിൻ്റെ ഗോളിലൂടെയാ ണ് പോർച്ചുഗൽ ഒപ്പമെത്തിയത്.

45-ാം മിനിറ്റി ൽ മൈക്കിൾ ഒയർസബായ് വീണ്ടും സ്പെയ്നെ മുന്നിലെത്തിച്ചു.എന്നാൽ പിന്നീട് ഗോൾ മടക്കാൻ ശ്രമിക്കു ന്ന പോർച്ചുഗലിനെയാണ് കണ്ടത്. 61-ാം മിനി റ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾ ഡോ തന്നെ പോർച്ചുഗലിനെ വീണ്ടും സ്പെ നൊപ്പമെത്തിച്ചു. സുന്ദരമായ ഗോളിലൂടെ യാണ് താരം പോർച്ചുഗലിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഇതോടെ ഇരു ടീമിനും രണ്ട് ഗോൾ വീതം ആയി. നിശ്ചിത സമയത്തും പിന്നീട് നടന്ന അധിക സമയത്തെ പോരാട്ടത്തിലും ഇരു ടീ മിനും ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെ മ ത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടും. പോർച്ചുഗലി ന് വേണ്ടി കിക്കെടുത്ത അഞ്ച് പേരും പന്ത് വ ലയിലെത്തിച്ചപ്പോൾ സ്പെയ്ൻ്റെ താരത്തിന് ലക്ഷ്യം തെറ്റി.

Share Email
LATEST excelnclexrn
More Articles
Top