ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഒരു പത്രത്തില്‍ എഴുതിയ ലേഖനം താന്‍ ബിജെപിയില്‍ ചേരുന്നതിനുള്ള സൂചനയായി കാണേണ്ടന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ശശരി തരൂര്‍. പാക്കിസ്ഥാനെതിരേ നടത്തിയ ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യന്‍ സംഘം വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശന വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയെക്കുറിച്ച് പരഞ്ഞതെന്നാണ് തരൂരിന്റെ വിശദീകരണം.
ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ ഐക്യമാണ് വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങളുമായുള്ള ഇടപെടലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഊര്‍ജ്ജസ്വലതയും കാര്യപ്രാപ്തിയും പ്രകടിപ്പിച്ചു. ബിജെപിയുടെ വിദേശനയമെന്നോ കോണ്‍ഗ്രസിന്റെ വിദേശനയമെന്നോ ഇല്ല. ഇന്ത്യയുടെ വിദേശനയം എന്നേയുള്ളൂ. 11 കൊല്ലം മുന്‍പ് പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി ചെയര്മാന് ആയ സമയത്തുതന്നെ പറഞ്ഞ കാര്യമാണിത്. നരേന്ദ്രമോദിയുടെ പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു എന്നതിന്റെ സൂചനയല്ല അത്. ദേശീയ ഐക്യത്തെ കുറിച്ചുള്ള പ്രസ്താവനയാണെന്ന് തരൂര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് മോദിയെ പുകഴ്ത്തി ശശി തരൂര്‍ വീണ്ടുമെത്തുന്നത്. മാദിയുടെ ഊര്ജ്ജസ്വലത, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് പ്രധാന നേട്ടമാണെന്ന് തരൂര്‍ പറഞ്ഞു. മോദി കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
Praising Modi should not be seen as an indication of joining BJP: Tharoor