പ്രധാനമന്ത്രിയുടെ ഒരാഴ്ച്ച നീണ്ടു നില്കുന്ന വിദേശ സന്ദര്‍ശനം ജൂലൈ രണ്ടു മുതല്‍

പ്രധാനമന്ത്രിയുടെ ഒരാഴ്ച്ച നീണ്ടു നില്കുന്ന വിദേശ സന്ദര്‍ശനം ജൂലൈ രണ്ടു മുതല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച്ച നീണ്ടു നില്ക്കുന്ന വിദേശ സന്ദര്‍ശനം ജൂലൈ രണ്ടു മുതല്‍. ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ മോദി സന്ദര്‍ശിക്കും. ജൂലൈ ഒന്‍പതുവരെയാണ് സന്ദര്‍ശനം. പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിലും മോദി പങ്കെടുക്കും. ബ്രസീലാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍ പ്രധാനമന്ത്രി ഘാന സന്ദര്‍ശിക്കും. 30 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാന സന്ദര്‍ശിക്കുന്നത്. മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശനം. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും.

ജൂലൈ നാല് മുതല്‍ അഞ്ച് വരെയാണ് അര്‍ജന്റീന സന്ദര്‍ശനം. അർജന്റീനിയൻ പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.ജൂലൈ അഞ്ച് മുതല്‍ എട്ടുവരെയാണ് ബ്രസീല്‍ സന്ദര്‍ശനം.

പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും, റിയോ ഡി ജനീറോയിലാണ് ഉച്ചകോടി നടക്കുന്നത്. തെക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും ആഗോള ഭരണപരിഷ്‌കാരത്തിനും ഉച്ചകോടിയില്‍ ശ്രദ്ധചെലുത്തും. സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായ ജൂലൈ ഒന്‍പതിന് നമീബിയ സന്ദര്‍ശിക്കും.

Prime Minister’s week-long foreign visit begins July 2

Share Email
Top